എഡിറ്റര്‍
എഡിറ്റര്‍
കേരളത്തില്‍ നടക്കുന്നത് ലീഗ്-കേരള കോണ്‍ഗ്രസ് ഭരണം: ആര്യാടന്‍
എഡിറ്റര്‍
Thursday 14th June 2012 11:12am

തിരുവനന്തപുരം:  ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് ലീഗ്-കേരള കോണ്‍ഗ്രസ് ഭരണമാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയോഗത്തിലാണ് ആര്യാടന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് ന്യായവും നീതിയും നിഷേധിക്കപ്പെടുകയാണ്. ഘടകകക്ഷി മന്ത്രിമാര്‍ക്ക് വേണ്ടിയാണോ ഈ ഭരണമെന്നും ആര്യാടന്‍ ചോദിച്ചു.

ഘടകകക്ഷി മന്ത്രിമാരെയും ആര്യാടന്‍ ശക്തമായി വിമര്‍ശിച്ചു. ഘടകകക്ഷികളുടെ വകുപ്പുകളില്‍ അവരുടെ എം.എല്‍.എമാര്‍ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെയും കോണ്‍ഗ്രസ് ഭരിക്കുന്ന വകുപ്പുകളെയും ഘടകകക്ഷി മന്ത്രിമാര്‍ അവഗണിക്കുകയാണെന്നായിരുന്നു ആര്യാടന്റെ പരാതി.

എന്നാല്‍ ആര്യാടന്റെ വിമര്‍ശനത്തിന് മറുപടി പറയാനോ വിശദീകരണം നല്‍കാനോ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ തയാറായില്ല. തൃക്കാക്കര എം.എല്‍.എ ബെന്നി ബെഹനാനാണ് വിഷയം എടുത്തിട്ടത്.

ഘടകകക്ഷികളുടെ വകുപ്പുകളില്‍ അവരുടെ എം.എല്‍.എമാര്‍ക്ക് പ്രാധാന്യം നല്‍കുമ്പോള്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് കോണ്‍ഗ്രസ് മന്ത്രിമാരില്‍ നിന്നു പോലും മതിയായ പരിഗണന ലഭിക്കുന്നില്ലെന്നായിരുന്നു ബെന്നി ബെഹനാന്റെ പരാതി.

Advertisement