തിരുവനന്തപുരം: കൊച്ചി മെട്രോ വിഷയത്തില്‍ ഡി.എം.ആര്‍.സി ക്ക് മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ കത്ത്. ബോര്‍ഡ് യോഗം എത്രയും പെട്ടെന്ന് ചേര്‍ന്ന് തീരുമാനമെടുക്കണമെന്നും പദ്ധതി വൈകും തോറും പ്രതിദിനം 40 ലക്ഷം രൂപയാണ് സര്‍ക്കാറിന് നഷ്ടം സംഭവിക്കുകയെന്നും മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

Ads By Google

ഡി.എം.ആര്‍.സി ഡയരക്ടര്‍ മങ്കു സിങിനാണ് ആര്യാടന്‍ കത്ത് നല്‍കിയത്. പദ്ധതി ആരംഭിക്കാനുള്ള നടപടികള്‍ക്ക് എത്രയും വേഗം തുടക്കമിടണമെന്നും ആര്യാടന്‍ കത്തില്‍ ആവശ്യപ്പെട്ടു.

കൊച്ചി മെട്രോ പദ്ധതിയില്‍ നിന്നും ഇ. ശ്രീധരനെ ഒഴിവാക്കുന്ന പ്രശ്‌നമില്ലെന്നും പദ്ധതിയില്‍ ഡി.എം.ആര്‍.സി യുടെ നിലപാടിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു.

ഈ മാസം 31 ന് ദല്‍ഹിയില്‍ ചേരുന്ന യോഗത്തിന് ശേഷം മന്ത്രി ആര്യാടന്‍ മുഹമ്മദും ഇ. ശ്രീധരനും തമ്മില്‍ വീണ്ടും ചര്‍ച്ച നടത്തും.