Categories

രാത്രികാല ലോഡ്‌ഷെഡിംങ് തുടരുമെന്ന് ആര്യാടന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള രാത്രികാല ലോഡ്‌ഷെഡിംഗ് കുറച്ച് ദിവസം കൂടി തുടരുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയെ അറിയിച്ചു. സംസ്ഥാനം ഇപ്പോള്‍ നേരിടുന്ന ഊര്‍ജ്ജക്ഷാമത്തിന് അടിയന്തിരമായി പരിഹാരം കാണുന്നതിനായി പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ആര്യാടന്‍ അറിയിച്ചു. ടി.എന്‍.പ്രതാപന്‍ എം.എല്‍.എയുടെ ചോദ്യത്തിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാനായി ഒരു കണ്‍സല്‍ന്‍സിയെ നിയമിച്ചിട്ടുണ്ട്. അതുകൊണ്ട് ഇപ്പോള്‍ നിലവിലുള്ള രാത്രികാല വൈദ്യുതി നിയന്ത്രണം ഏതാനും ദിവസം കൂടിയേ തുടരുകയുള്ളൂ. പകല്‍ സമയത്തെ ലോഡ്‌ഷെഡിംഗ് ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്രപൂളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയില്‍ വന്ന കുറവാണ് നിലവിലെ ലോഡ്‌ഷെഡിംഗിന് കാരണമെന്നും അദ്ദേഹം സഭയെ അറിയിച്ചു.

ചിലവുചുരുക്കലിന്റെ ഭാഗമായി വിപണിയില്‍ നിന്ന് വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്നത് കെ.എസ്.ഇ.ബി കുറച്ചതോടെയാണ് സംസ്ഥാനം കടുത്ത ഊര്‍ജ്ജക്ഷാമത്തിലേയ്ക്ക് നീങ്ങിയത്.

One Response to “രാത്രികാല ലോഡ്‌ഷെഡിംങ് തുടരുമെന്ന് ആര്യാടന്‍”

  1. RAJAN Mulavukadu.

    എന്തായിരുന്നു മന്ത്രി ആയപോള്‍ പറഞ്ഞത്,
    ചാര്‍ജു കൂട്ടില്ല,
    കരണ്ടു കട്ട് ഇല്ല,
    എന്നിട്ട് എന്തായി?????????

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.