എഡിറ്റര്‍
എഡിറ്റര്‍
ചന്ദ്രിക ലേഖനം: ഹൈദരലി തങ്ങളുടെ അറിവോടെയെന്ന് ആര്യാടന്‍
എഡിറ്റര്‍
Tuesday 20th November 2012 12:03am

കൊച്ചി: പ്രതിരോധമന്ത്രി എ.കെ ആന്റണിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ലേഖനം മുസ്‌ലിം ലീഗ് മുഖപത്രമായ ചന്ദ്രിക ഇന്നലെ പ്രസിദ്ധീകരിച്ചത് പത്രത്തിന്റെ പ്രിന്ററും പബ്ലിഷറും മുസ്‌ലിം ലീഗ് അധ്യക്ഷനുമായ ഹൈദരലി ശിഹാബ് തങ്ങളുടെ അറിവോടെയാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്.

Ads By Google

ലേഖനം ലീഗിന്റെ അഭിപ്രായമാണെങ്കില്‍ ലീഗ് അത് വ്യക്തമാക്കണമെന്നും ആര്യാടന്‍ ആവശ്യപ്പെട്ടു. ലീഗ് നേതൃത്വം ഇത് അംഗീകരിച്ചാല്‍ ശക്തമായി പ്രതികരിക്കാന്‍ താന്‍ തയ്യാറാണെന്നും ആര്യാടന്‍ വ്യക്തമാക്കി.

ലേഖനം പ്രസിദ്ധീകരിക്കാന്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് ചന്ദ്രിക പത്രത്തിന് അനുമതി നല്‍കിയെങ്കില്‍ ഇതിനെതിരെ താന്‍ ശക്തമായി രംഗത്തുവരുമെന്നും ആര്യാടന്‍ മുന്നറിയിപ്പ് നല്‍കി. ഈ വിഷയത്തില്‍ ലീഗിന്റെ മറുപടി വരാതെ പുതിയ വിവാദത്തിന് താനില്ലെന്നും യു.ഡി.എഫിലെ ഘടകകക്ഷിയാണ് മുസ്‌ലിം ലീഗെന്നും അതുകൊണ്ടുതന്നെ ഇത്തരമൊരു ലേഖനം ചന്ദ്രികയില്‍ വന്നത് തെറ്റായിപ്പോയെന്നും ആര്യാടന്‍ പറഞ്ഞു.

ലേഖനത്തിലെ പരാമര്‍ശങ്ങള്‍ വളരെ മോശപ്പെട്ടതും വാസ്തവവിരുദ്ധവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലീഗ് കൂടി ഉള്‍പ്പെടുന്ന യു.ഡി.എഫിനെ അധികാരത്തിലെത്തിക്കാനും പലര്‍ക്കും വിജയിക്കാനും ആന്റണിയുടെ ശക്തമായ പ്രചാരണപ്രവര്‍ത്തനങ്ങള്‍ സഹായകരമായിട്ടുണ്ടെന്ന് ലേഖനം സമ്മതിച്ചത്  സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

ആന്റണിയുടെ ബ്രഹ്മോസ് പ്രസംഗത്തിന്റെ പേരില്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ആര് നല്ല പ്രവൃത്തി ചെയ്താലും അതിനെ അംഗീകരിക്കുന്ന വ്യക്തിയാണ് ആന്റണിയെന്നും ആര്യാടന്‍ പറഞ്ഞു.

എ.കെ ആന്റണിയുടെ ബ്രഹ്മോസ് പ്രസംഗത്തിനെതിരെ ലീഗ് മുഖപത്രം

Advertisement