തിരുവനന്തപുരം: റഊഫുമായി നടത്തിയ കൂടിക്കാഴ്ച പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്റെ വിശ്വാസ്യത തകര്‍ത്തതായി വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റഊഫുമായുള്ള വി.എസ്സിന്റെ കൂടിക്കാഴ്ച സംബന്ധിച്ചും ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള സി.ഡി വിവാദത്തെക്കുറിച്ചും സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ആര്യാടന്‍ ആവശ്യപ്പെട്ടു.