മലപ്പുറം: ഒരു സാമുദായിക ലഹളയ്ക്ക് ഒരിക്കലും മുസ്‌ലിം ലീഗ് പോലൊരു പാര്‍ട്ടി കൂട്ടുനില്‍ക്കില്ലെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. മലബാറില്‍ വര്‍ഗീയ കലാപത്തിന് ലീഗ് ശ്രമിച്ചതായി കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമുദായിക ലഹളയ്ക്കായി ലീഗ് ഒരിക്കലും ശ്രമിക്കില്ലെന്നും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിപോലും ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കില്ലെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.