തിരുവനന്തപുരം: ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വൈദ്യുതി മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ്. യു.ഡി.എഫ് സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നിയമസഭയിലേക്ക് നടന്നത് തന്റെ തിരഞ്ഞെടുപ്പു ജീവിതത്തിലെ അവസാനത്തേതാണ്. എന്നു കരുതി താന്‍ മരിച്ചു പോകുമെന്നല്ല അര്‍ത്ഥമെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

നെയ്യാറ്റിന്‍കരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിക്കും. അഞ്ചു കൊല്ലം കഴിഞ്ഞാലും യു.ഡി.എഫിന്റെ ഭരണം തുടരും. അതിനനുസൃതമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പറഞ്ഞു.

നിലമ്പൂരില്‍ നിന്ന് 1977 മുതല്‍ എട്ടു തവണ ആര്യാടന്‍ കേരളാ നിയമസഭയിലേക്ക് തിരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്.

Malayalam News

Kerala News in English