എഡിറ്റര്‍
എഡിറ്റര്‍
കെ.എസ്.ആര്‍.ടി.സി വകുപ്പ് മാറിയതോടെ തലവേദന മാറി: ആര്യാടന്‍ മുഹമ്മദ്
എഡിറ്റര്‍
Wednesday 1st January 2014 7:45pm

aryadan1

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി വകുപ്പ് തനിക്ക് തലവേദനയായിരുന്നുവെന്നും അത് ഒഴിഞ്ഞപ്പോള്‍ തലവേദനയൊഴിഞ്ഞതു പോലായെന്നും മന്ത്രി ആര്യാടന്‍ മുഹമ്മദ്.

ഇക്കഴിഞ്ഞ മന്ത്രിസഭാ പുനസംഘടനയിലാണ് ആര്യാടനില്‍ നിന്ന് ഗതാഗത വകുപ്പ് മാറ്റിയത്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇപ്പോള്‍ ഗതാഗതത്തിന്റെ ചുമതല ലഭിച്ചിരിക്കുന്നത്.

കെ.എസ്.ആര്‍.ടി.സി കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും നേരത്തേ ആര്യാടന്‍ അഭിപ്രായപ്പെട്ടിരുന്നു.

ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പോലും കെ.എസ്.ആര്‍.ടി.സിക്ക് കഴിയുന്നില്ലെന്നും ആര്യാടന്‍ പറഞ്ഞിരുന്നു.

സാമ്പത്തിക പ്രതിസന്ധി കാരണം ശമ്പളം നല്‍കാന്‍ പറ്റാത്ത വിധം പ്രതിസന്ധിയിലാണെന്ന് പറഞ്ഞ മന്ത്രി ധനമന്ത്രാലയത്തിന് നേരെയും രംഗത്ത് വന്നിരുന്നു.

ഇപ്പോള്‍ വൈദ്യതിയുടെ ചുമതല കൂടാതെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുമതലയാണ് ഗതാഗതത്തിന് പകരം ആര്യാടന് ലഭിച്ചിരിക്കുന്നത്.

ഈ മന്ത്രിസഭയില്‍ ഏറ്റവുമധികം പഴി കേട്ട വകുപ്പുകളിലൊന്നു കൂടിയാണ് കെ.എസ്.ആര്‍.ടി.സി. അടച്ചുപൂട്ടലിന്റെ വക്കോളമെത്തി നില്‍ക്കുന്ന പൊതുമേഖലാ സ്ഥാപനമായി കെ.എസ്.ആര്‍.ടി.സി മാറിയിരുന്നു.

Advertisement