ന്യൂ ദല്‍ഹി: ശരിയായ രീതിയില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ സംഘടന തെരഞ്ഞെടുപ്പ് നടന്നാല്‍ ഒരു ജില്ലയും കരുണാകരന് ലഭിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യടന്‍ മുഹമ്മദ്. കരുണാകരന്‍ ആവശ്യപ്പെടുന്നിടത്തെല്ലാം സംഘടന തെരഞ്ഞടുപ്പ് നടത്തണമെന്നാണ് തന്റെ അഭിപ്രായം. ദേശീയ കോണ്‍ഗ്രസ് നേതാക്കളെ കണ്ടതിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരുണാകരന് ആരും വാക്ക് നല്‍കിയിട്ടില്ല. കെ മുരളീധരന് വേണ്ടി കോണ്‍ഗ്രസ്സിനെ തകര്‍ക്കാന്‍ അനുവധിക്കില്ല. മുരളീധരന്‍ മോശക്കാരാനാണെന്ന അഭിപ്രായം തനിക്കില്ലെന്നും മൂക്കാതെ പഴുത്ത് എന്ന അഭിപ്രായം മാത്രമേ തനിക്ക് മുരളീധരനെ കുറിച്ചുള്ളുവെന്നും പുറത്ത് കാത്ത് നിന്ന് അല്പം മൂക്കട്ടയെന്നും ആര്യടന്‍ പരിഹസിച്ചു.കെ.മുരളീധരനെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ അഭിപ്രായമനുസരിച്ച് മാത്രമേ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കൂകയുള്ളു. കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന്റെ ഫലം എന്തുതന്നെ ആയാലും അംഗീകരിക്കില്ലെന്ന കരുണാകരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ആര്യാടന്‍ മുഹമ്മദ്.