പാലക്കാട്: വരുന്ന കേന്ദ്ര റെയില്‍വേ ബജറ്റില്‍ കേരളത്തിന് എന്തെങ്കിലും കിട്ടിയാല്‍ ലാഭമെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്.

Ads By Google

കേരളത്തിന് കാര്യമായി ഒന്നും ലഭിക്കുമെന്ന് കരുതുന്നില്ലെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

റെയില്‍വേയുടെ സാമ്പത്തിക സ്ഥിതി മോശമാണ്.ഡീസല്‍ സബ്‌സിഡി എടുത്തുകളഞ്ഞ നടപടി റെയില്‍വേ ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളെ പ്രതികൂലമായി ബാധിച്ചതായും മന്ത്രി പറഞ്ഞു.

കഴിഞ്ഞമാസം കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്ര റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബെന്‍സാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ റെയില്‍വേയുടെ സാമ്പത്തികസ്ഥിതി മോശമാണെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ആര്യാടന്‍ പറഞ്ഞു.

പാലക്കാട് ഒരു പരിപാടിയില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു ആര്യാടന്‍. ഈ മാസം 26 നാണ് കേന്ദ്ര സര്‍ക്കാര്‍ റെയില്‍ബജറ്റ് അവതരിപ്പിക്കുക.