ഹണീ ബീ ടുവിന്റെ സെറ്റില്‍ വച്ച് സംവിധായകന്‍ ജീന്‍ പോള്‍ ലാലും നടന്‍ ശ്രീനാഥ് ഭാസിയും ലൈംഗികച്ചുവയോടെ സംസാരിച്ചെന്നു പരാതിപ്പെട്ട യുവനടിയെ കുറിച്ചായിരുന്നു ഇന്നുരാവിലെ സോഷ്യല്‍ മീഡിയ സംസാരിച്ചതു മുഴുവന്‍. വാര്‍ത്ത പുറത്തു വന്നതോടെ ജീനിനെതിരെ പരാതി നല്‍കിയ നടി ആരെന്നറിയാന്‍ സോഷ്യല്‍ മീഡിയ പരക്കം പായുകയായിരുന്നു. എന്നാല്‍ ജീനും ശ്രീനാഥും ലൈംഗിക ചുവയോടെ സംസാരിച്ചിരുന്നില്ലെന്നും അനുമതിയില്ലാതെ ബോഡി ഡബിളിനെ ഉപയോഗിച്ചതിനാണ് പരാതി നല്‍കിയതെന്നുമാണ് പിന്നീട് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ അപ്പോഴും പരാതി നല്‍കിയ നടി ആരെന്നറിയാന്‍ ശ്രമിക്കുകയായിരുന്നു സോഷ്യല്‍ മീഡിയ. ബഡായി ബംഗ്ലാവ് ഫെയിം ആര്യയായിരുന്നു പരാതിക്കാരിയെന്ന് വ്യാപക പ്രചരണമുണ്ടായിരുന്നു. ചിത്രത്തില്‍ ആര്യയും അഭിനയിച്ചിരുന്നു. എന്നാല്‍ താനല്ല പരാതിക്കാരിയെന്ന് വെളിപ്പെടുത്തി ആര്യ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.


Also Read:  ‘ഇതെങ്ങനെ സാധിക്കുന്നു’; ഒരു കൈപോലും നിലത്തു കുത്താതെ കത്രീനയുടെ പുഷ് അപ്പ് കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ, വീഡിയോ കാണാം


ഇക്കാര്യമന്വേഷിച്ച് രാവിലെ മുതല്‍ നിലയ്ക്കാത്ത ഫോണ്‍കാളുകളാണ് തനിക്കു വരുന്നതെന്ന മുഖവുരയോടെ അവതാരകയും നടിയുമായ ആര്യ എഴുതിയ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെയായിരുന്നു;

”നിരവധി ഫോണ്‍കാളുകള്‍ക്കും മെസേജുകള്‍ക്കും മറുപടി പറയേണ്ടി വന്നതുകൊണ്ടാണ് ഈ പോസ്റ്റ് എഴുതുന്നത്. പരാതി നല്‍കിയ നടി ഞാനല്ല. എന്തിനാണ് ഞാന്‍ അങ്ങനെയൊരു പരാതി നല്‍കുന്നത്. ആ സിനിമയിലഭിനയിച്ച നിരവധി താരങ്ങളില്‍ ഒരാളു മാത്രമാണ് ഞാന്‍. അതുകൊണ്ടുതന്നെ പറയട്ടെ, വളരെ സൗഹാര്‍ദപരവും സുരക്ഷിതവുമായ അന്തരീക്ഷമായിരുന്നു ഹണീബി ടുവിന്റെ സെറ്റ്. ഒരു കുടുംബത്തിലെ പോലെ. ലൊക്കേഷനിലുണ്ടായിരുന്ന മുഴുവന്‍ വനിതാ താരങ്ങള്‍ക്കും വേണ്ടത്ര പരിഗണനയും ബഹുമാനവും ലഭിച്ചിരുന്നു…”

ജീന്‍ പോള്‍ ലാലിന്റെ ഭാര്യയും മകനും മുഴുവന്‍ സമയവും സിനിമാസെറ്റില്‍ ഉണ്ടായിരുന്നുവെന്നും തനിക്ക് പ്രതിഫലം മുഴുവന്‍ ലഭിച്ചിരുന്നുവെന്നും ആര്യ പോസ്റ്റില്‍ പറയുന്നു.

ആര്യയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം