നയന്‍താരയും ആര്യയും തമ്മില്‍ പ്രണയമാണോ?! കോളിവുഡില്‍ അല്‍പ്പകാലമായി പലരും ഒളിഞ്ഞും തെളിഞ്ഞും ചോദിക്കുന്ന കാര്യമാണിത്. എല്ലാവരുടേയും സംശയത്തിന് കരുത്ത് പകരുന്ന ഉത്തരവുമായി ആര്യ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

Ads By Google

നയന്‍സുമായുള്ള ബന്ധം അല്‍പ്പം സ്‌പെഷ്യല്‍ തന്നെയാണെന്നാണ് ആര്യ പറയുന്നത്. കൂടെ അഭിനയിച്ച പല നടിമാരുമായും തനിക്ക് നല്ല ബന്ധമുണ്ടെങ്കിലും നയന്‍സുമായുള്ള അടുപ്പത്തിന് കൂടുതല്‍ പ്രത്യേകതയുണ്ടെന്നും ആര്യ പറയുന്നു.

എന്നാല്‍ തങ്ങള്‍ ഉടന്‍ വിവാഹിതരാകുമെന്ന തരത്തിലുള്ള വാര്‍ത്തകളോട് ആര്യ അനുകൂലമായി പ്രതികരിച്ചില്ല. അങ്ങനെ വാര്‍ത്ത അടിച്ചിറക്കുന്നവരോട് സഹതാപം മാത്രമേ തോന്നുന്നുള്ളൂ എന്നാണ് ആര്യ പറയുന്നത്. നിലവില്‍ രണ്ട് പേരും അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല. പക്ഷേ ഭാവിയില്‍ അങ്ങനെ സംഭവിച്ച് കൂടാ എന്നില്ലെന്നും ആര്യ പറയുന്നു.

പ്രഭു ദേവയുമായി വേര്‍പിരിഞ്ഞ ശേഷം നയന്‍സ് ആര്യയുമായി അടുത്തു എന്നതാണ് കോളിവുഡില്‍ ഇപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്ന വാര്‍ത്ത. വാര്‍ത്തയോട് പ്രതികരിക്കാന്‍ നയന്‍താര ഇതുവരെ തയ്യാറായിട്ടില്ല എന്നതും പാപ്പരാസികളുടെ വാദത്തിന് കരുത്ത് പകരുന്നു.