എഡിറ്റര്‍
എഡിറ്റര്‍
ആര്യ കൊലക്കേസ്: പ്രതി കുറ്റക്കാരനെന്ന് കോടതി
എഡിറ്റര്‍
Tuesday 1st January 2013 12:26pm

തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറയിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ ആര്യയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഓട്ടോ ഡ്രൈവര്‍ രാജേഷ് കുറ്റക്കാരനെന്ന് കോടതി.

Ads By Google

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ശിക്ഷ വ്യാഴാഴ്ച വിധിക്കും. കഴിഞ്ഞ മാര്‍ച്ചിലാണ് ആര്യ കൊല്ലപ്പെട്ടത്.

വീരണകാവ് സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ രാജേഷ്‌കുമാറാണ് കേസിലെ ഏക പ്രതി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ആറിന് എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തയ്യാറെടുത്ത് വേറ്റിനാട്ടെ വീട്ടില്‍ കഴിയുകയായിരുന്നു ആര്യ.

ആര്യയുടെ വീടിന് സമീപത്ത് വച്ച് പ്രതിയായ രാജേഷിന്റെ ഓട്ടോറിക്ഷയുടെ മുന്നിലെ വീല്‍ റോഡുവക്കിലെ കുഴിയില്‍ വീഴുകയും തുടര്‍ന്ന് ഓട്ടോ പൊക്കുന്നതിന് ആര്യയും കൂട്ടുകാരികളും പ്രതിയെ സഹായിക്കുകയും ചെയ്തു.

തുടര്‍ന്ന് വീട്ടില്‍ ആര്യ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ പ്രതി സ്‌ക്രൂഡ്രൈവര്‍ വാങ്ങാനെന്ന വ്യാജനേ  വീടിനകത്തുകയറുകയും ആര്യയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ആര്യയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല ഊരിയെടുത്തശേഷം അടുത്തുള്ള സ്വകാര്യ ബാങ്കില്‍ വ്യാജപേരില്‍ പണയം വച്ച് കാശ് കൈക്കലാക്കുകയും ചെയ്തുവെന്നാണ് കേസ്.

സംഭവം നടന്ന് മൂന്നുമാസത്തിനുള്ളില്‍ തന്നെ അന്വേഷണ സംഘം കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതി രാജേഷ് ജാമ്യത്തിനായി വിവിധ കോടതികളെ സമീപിച്ചെങ്കിലും കോടതികള്‍ ജാമ്യം നിഷേധിച്ചു.

പ്രതി രാജേഷിന്റെ രണ്ട് ഭാര്യമാര്‍ ഉള്‍പ്പടെ കേസില്‍ സാക്ഷിയായി മൊഴി പറഞ്ഞ കേസില്‍ ഒരുസാക്ഷിയും കൂറുമാറിയില്ല എന്ന പ്രത്യേകതയും ഈ കേസിനുണ്ട്.

Advertisement