എഡിറ്റര്‍
എഡിറ്റര്‍
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കേണ്ടത് ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ ; അഭിപ്രായമറിയിക്കാന്‍ എം.എല്‍.എമാരുടെ നമ്പറടക്കം ട്വീറ്റ് ചെയ്ത് അരവിന്ദ് സ്വാമി
എഡിറ്റര്‍
Thursday 9th February 2017 6:36pm

arvind
ചെന്നൈ: കലുഷിതമായ തമിഴ്‌നാട് രാഷ്ട്രീയ സാഹചര്യത്തില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് സുപ്രസിദ്ധ നടന്‍ അരവിന്ദ് സ്വാമി. ജനാധിപത്യ മൂല്യങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കണം മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കേണ്ടത് എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.

ജനാധിപത്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ജനങ്ങള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തണമെന്നും അരവിന്ദ് സ്വാമി പറഞ്ഞു. തങ്ങളുടെ അഭിപ്രായം അറിയിക്കാനായി അതാത് മണ്ഡലങ്ങളിലെ എം.എല്‍.എമാരെ ഫോണില്‍ വിളിക്കാനും താരം പറയുന്നുണ്ട്.


Also Read: ധര്‍മ്മം ജയിക്കും, നല്ലത് നടക്കും : ആത്മവിശ്വാസം പ്രകടിപ്പിച്ച് പനീര്‍ശെല്‍വം


എം.എല്‍.എമാരുമായി ബന്ധപ്പെടാനായി അവരുടെ മൊബൈല്‍ നമ്പറുകളും ട്വീറ്റിനൊപ്പം പങ്ക് വച്ചു കൊണ്ടായിരുന്നു താരം തന്റെ അഭിപ്രായം പറഞ്ഞത്.

എന്നാല്‍ മുഖ്യമന്ത്രിയെ സ്വന്തം അഭിപ്രായം വ്യക്തമാക്കുന്നതില്‍ ആരുടേയും നിര്‍ബന്ധത്തിന് വഴങ്ങരുതെന്നും പിന്തുണ ആര്‍ക്കാണെങ്കിലും അത് തുറന്ന് പറയാന്‍ കഴിയണമെന്നും അരവിന്ദ് സ്വാമി പറഞ്ഞു. കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ തമിഴ് താരങ്ങളായ കമലഹാസനും മാധവനും ജനങ്ങളോട് അഭിപ്രായം തുറന്ന് പറയാന്‍ ആവശ്യപ്പെട്ടിരുന്നു.

Advertisement