എഡിറ്റര്‍
എഡിറ്റര്‍
നോട്ട് നിരോധനം വിചാരിച്ചതിലും വലിയ പ്രത്യാഘാതമുണ്ടാക്കിയെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍
എഡിറ്റര്‍
Wednesday 19th April 2017 11:13pm

വാഷിംഗ്ടണ്‍: നോട്ട് നിരോധനം വിചാരിച്ചതിലും വലിയ പ്രത്യാഘാതമുണ്ടാക്കിയെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. രാജ്യത്ത് നോട്ട് നിരോധനം നടപ്പിലാക്കിയത് മൂലം സാമ്പത്തിക മേഖലയില്‍ ഉണ്ടായിട്ടുള്ള പരിണിത ഫലം കണക്കാക്കാന്‍ ഇനിയും മാസങ്ങളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഡെവലപ്മെന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രത്യാഘാതത്തിന്റെ അളവ് വളര കൂടുതലാണെന്ന് ഞാന്‍ കരുതുന്നുവെന്നും എന്നാല്‍ നോട്ട നിരോധനം മൂലം അനൗദ്യോഗിക മേഖലയില്‍ ഉണ്ടാക്കിയ പ്രത്യാഘാതം ഇപ്പോള്‍ കണക്കാനാവില്ലെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ പറഞ്ഞു.


Also Read: ‘മുസ്‌ലിം ആണെന്നു പുറത്തു പറയരുത്’; പാരീസ് ഹോട്ടലില്‍ വച്ചു തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് സെയ്ഫ് അലി ഖാന്‍; തന്റെ മകന്‍ തൈമുറിന് അവനിഷ്ടമുളള മതം തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം ഉണ്ടെന്നും താരം


നോട്ട് നിരോധനത്തിനു ശേഷം പണം തിരിച്ചു വന്നിരിക്കുന്നു. അതു കൊണ്ട് തന്നെ പ്രതീക്ഷയര്‍പ്പിക്കാം. അതേ സമയം നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതം ജിഡിപിയെ ബാധിച്ചിട്ടില്ല. നികുതി ഒടുക്കുവാന്‍ നിങ്ങള്‍ തയ്യാറല്ലെങ്കില്‍ സര്‍ക്കാര്‍ അത് പിടിച്ചെടുക്കുവാന്‍ മറ്റു വഴികള്‍ നോക്കുന്നതിന്റെ ഭാഗമായാണ് നോട്ട് നിരോധനം പോലുള്ള നടപടികളെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ പറഞ്ഞു.

Advertisement