എഡിറ്റര്‍
എഡിറ്റര്‍
അരവിന്ദ് കെജ്‌രിവാള്‍ ഫ്യൂസായ ബള്‍ബാണെന്ന് ബി.ജെ.പി നേതാവ് പ്രഭാത് ജാ
എഡിറ്റര്‍
Wednesday 26th September 2012 11:06am

സാഗര്‍: അണ്ണാ ഹസാരെ ടീമംഗമായിരുന്ന അരവിന്ദ് കെജ്‌രിവാള്‍ രാഷ്ട്രീയത്തില്‍ പെട്ടെന്ന് ഫ്യൂസാവുന്ന ബള്‍ബ് പോലെയാണെന്ന്  മധ്യപ്രദേശിലെ ബി.ജെ.പി നേതാവ് പ്രഭാത് ജാ.

കെജ്‌രിവാളിന്റെ അഴിമതിക്കെതിരായ പോരാട്ടത്തെക്കുറിച്ചാണ് ബി.ജെ.പി നേതാവ് ഇങ്ങനെ വിമര്‍ശിച്ചത്. അടുത്തകാലത്തായി പിരിച്ചുവിട്ട അണ്ണാ ഹസാരെ ഗ്രൂപ്പിന്റെ നേതാവായിരുന്നില്ല കെജ്‌രിവാള്‍. എന്നാല്‍ അദ്ദേഹം വിദേശ ധനസഹായത്തോടെ രാജ്യത്തിനുവേണ്ടി രാഷ്ട്രീയം കളിച്ച പ്രവര്‍ത്തകനായിരുന്നെന്നും പ്രഭാത് ജാ പറഞ്ഞു.

Ads By Google

കെജ്‌രിവാള്‍ ഒരു നല്ല രാഷ്ട്രീയക്കാരനല്ലെന്നും ഫ്യൂസായിപ്പോയ ബള്‍ബാണെന്നും അദ്ദേഹത്തിന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ടത് എങ്ങനെയെന്ന് അറിയില്ലെന്നും പ്രഭാത് ജാ വ്യക്തമാക്കി. ഭാരതീയ ജനതാ യുവമോര്‍ച്ച ഇന്നലെ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെജ്‌രിവാള്‍ മാഗ്‌സാസെ അവാര്‍ഡ് ജേതാവാണെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് ഹസാരെ സംഘത്തിന്റെ, രാഷ്ട്രീയപ്പാര്‍ട്ടി ഉണ്ടാക്കണമെന്ന തീരുമാനത്തില്‍ പ്രതിഷേധിച്ച് ഹസാരെയുടെ ആരാധകന്‍ കോടതിയില്‍ കേസ് കൊടുത്തിരുന്നു.

സംഘത്തിന്റെ തെറ്റായ തീരുമാനത്തിനു പിന്നില്‍ അരവിന്ദ് കെജ്‌രിവാളാണെന്നാണ് അദ്ദേഹം പരാതിയില്‍ ആരോപിച്ചത്. സംഘം രാഷ്ട്രീയമുക്തമായിരിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കെജ്‌രിവാളിനെതിരെ പ്രഭാത് ജാ യുടെ പ്രസ്താവനയും കൂട്ടിവായിക്കുമ്പോള്‍ ഹസാരെ സംഘത്തെ ജനങ്ങളില്‍ നിന്നകറ്റിയത് കെജ്‌രിവാളാണെന്നാണ് അവര്‍
അനുമാനിക്കുന്നത്.

Advertisement