എഡിറ്റര്‍
എഡിറ്റര്‍
സര്‍, താങ്കള്‍ പരിഭ്രമത്തിലാണെന്ന് തോന്നുന്നു; മോദിയെ ട്രോളി കെജ്‌രിവാള്‍
എഡിറ്റര്‍
Friday 17th February 2017 12:13pm

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്വിറ്ററില്‍ ട്രോളി ആംആദ്മി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍. തിരഞ്ഞെടുപ്പ് റാലിയില്‍ താങ്കളെ പരിഭ്രമത്തോടെയാണല്ലോ കാണുന്നത് എന്നായിരുന്നു കെജ് രിവാളിന്റെ പരിഹാസം.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുന്നതിന്റെ ഒരു വീഡിയോ നരേന്ദ്രമോദി ട്വിറ്ററില്‍ പോസ്റ്റു ചെയ്തിരുന്നു.

പതിനായിരത്തിലധികം വരുന്ന ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിക്കുന്നതായിരുന്നു വീഡിയോയില്‍. ഇതിന് പിന്നാലെയായിരുന്നു കെജ്രിവാളിന്റെ ഒറ്റവരി ട്വീറ്റ്.

‘സര്‍, താങ്കള്‍ പരിഭ്രമത്തിലാണെന്ന് തോന്നുന്നു’- ഇതായിരുന്നു കെജ്‌രിവാളിന്റെ വാക്കുകള്‍. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധിയോര്‍ത്ത് ബി.ജെ.പിയും മോദിയും പരിഭ്രത്തിലാണെന്ന് കെജ്‌രിവാള്‍ പറയുന്നു.

പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടന്നിരുന്നു. ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

യു.പിയിലെ ഹര്‍ദോയിയിലായിരുന്നു ഇന്നലെ മോദിയുടെ റാലി നടന്നത്. ഞാറാഴ്ചയാണ് ഇവിടെ വോട്ടെടുപ്പ് നടക്കുന്നത്.

Advertisement