എഡിറ്റര്‍
എഡിറ്റര്‍
അരവിന്ദ് കെജ്‌രിവാള്‍ ഭരണാധികാരിയല്ല, പ്രക്ഷോഭകാരി: കിരണ്‍ ബേദി
എഡിറ്റര്‍
Tuesday 21st January 2014 10:15am

kiran-bedi

ന്യൂദല്‍ഹി: പ്രതിഷേധിക്കുന്നതിലൂടെ എല്ലാ കാര്യങ്ങള്‍ക്കും പരിഹാരം കാണാനാവുമെന്നാണ് ആം ആദ്മി പാര്‍ട്ടി കരുതുന്നതെന്ന് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥയും സാമൂഹിക പ്രവര്‍ത്തകയുമായ കിരണ്‍ ബേദി പറഞ്ഞു.

ഭരിക്കാനറിയാത്തവരുടെ കൈകളിലാണ് ദല്‍ഹി രാഷ്ട്രീയം. അവരുടെ വാക്കുകള്‍ ആരാണ് കേള്‍ക്കുക. ഭരണം കാഴ്ചവെക്കാനാണോ സ്വന്തം നിലനില്‍പിനായാണോ ആം ആദ്മി പരിശ്രമിക്കുന്നതെന്നും കിരണ്‍ബേദി ചോദിക്കുന്നു.

അരവിന്ദ് കെജ്‌രിവാള്‍ ഇപ്പോഴും പ്രക്ഷോഭകാരിയായാണ് പ്രവര്‍ത്തിക്കുന്നത് അല്ലാതെ ഭരണ കര്‍ത്താവായാല്ല. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം പ്രതിഷേധത്തിലൂടെ മാത്രമാണെന്നാണ് അദ്ദേഹം കരുതുന്നതെന്ന് കിരണ്‍ ബേദി ആരോപണമുന്നയിച്ചു.

തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയവരാണ് ആം ആദ്മി. നിയമം ലംഘിക്കുന്ന പ്രക്ഷോഭങ്ങള്‍ നടത്തുന്നതിന് പകരം അവര്‍ ഭരണം കാഴ്ചവെക്കണമെന്നും കിരണ്‍ ബേദി പറയുന്നു.

ദല്‍ഹിയിലെ വോട്ടര്‍മാര്‍ക്ക് തങ്ങളുടെ വിലപ്പെട്ട ഒരു വോട്ട് നഷ്ടപ്പെട്ടതായി ഇപ്പോള്‍ തോന്നുന്നുണ്ടാവുമെന്നും അവര്‍ പറഞ്ഞു.

Advertisement