ന്യൂദല്‍ഹി: വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയോട് രാജ്യം ഒറ്റക്കെട്ടായി ഏറ്റമുട്ടുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയുടെ പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കവെ വേദിയിലുണ്ടായിരുന്ന യശ്വന്ത് സിന്‍ഹയെ വിരല്‍ ചൂണ്ടിയായിരുന്നു കെജ്‌രിവാളിന്റെ പരാമര്‍ശം.

‘2019ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടികളല്ല. ജനങ്ങളാണ് പോരാട്ടത്തിനിറങ്ങുക. ഈ യുദ്ധം നിങ്ങളുടെ വലിയ നേതാവും ജനങ്ങളും തമ്മിലായിരിക്കും’ കെജ്‌രിവാള്‍ പറഞ്ഞു.

Subscribe Us:

രാജ്യത്ത് പടര്‍ന്ന് പിടിച്ച് കൊണ്ടിരിക്കുന്ന പേടിയുടെ അവസ്ഥയെ കുറിച്ച് നിങ്ങള്‍ക്ക് അറിയില്ല. മുസ്‌ലിംങ്ങള്‍ക്കും ഹിന്ദുക്കള്‍ക്കും ഇടയില്‍ മാത്രമല്ല പേടിയുള്ളത്. കച്ചവടക്കാരും വ്യവസായികളും സ്റ്റോക്ക് മാര്‍ക്കറ്റിലുള്ളവരും ഭയന്നിരിക്കുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു.

രാജ്യത്തിന്റെ തകര്‍ന്ന് കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയെ കുറിച്ച് സത്യംപറഞ്ഞ സിന്‍ഹയെ അഭിനന്ദിക്കുന്നതായും കെജ്‌രിവാള്‍ പറഞ്ഞു.