എഡിറ്റര്‍
എഡിറ്റര്‍
ഖാപ്പ് പഞ്ചായത്തുകള്‍ നിരോധിക്കേണ്ടതില്ലെന്ന് കെജ്‌രിവാള്‍
എഡിറ്റര്‍
Friday 31st January 2014 11:35am

kejrival-to-rule

ന്യൂദല്‍ഹി:  ഖാപ്പ് പഞ്ചായത്തുകള്‍ നിരോധിക്കേണ്ടതില്ലെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

സാംസ്‌കാരിക ലക്ഷ്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവയാണ് ഖാപ്പ് പഞ്ചായത്തുകള്‍ എന്നാണ് കെജ്‌രിവാള്‍ പറയുന്നത്. ദല്‍ഹിയിലുള്ള ഖാപ്പ് പഞ്ചായത്തുകള്‍ നിരോധിക്കില്ലെന്നും കെജ്‌രീവാള്‍ വ്യക്തമാക്കി.

ഒരു അഭിമുഖത്തില്‍ സംസാരിക്കുയായിരുന്നു കെജ്‌രീവാള്‍. ഒരുകൂട്ടം ആളുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതാണ് ഖാപ്പ് പഞ്ചായത്തുകള്‍. ഇത്തരത്തില്‍ യോഗം ചേരുന്നത് നിരോധിച്ചിട്ടില്ല.

പക്ഷേ, ഖാപ്പ് പഞ്ചായത്തുകള്‍ നിയമവിരുദ്ധമായ നടപടികള്‍ സ്വീകരിച്ചാല്‍ ശിക്ഷിക്കപ്പെടുമെന്നും കെജ്‌രിവാള്‍ അറിയിച്ചു.

സ്ത്രീവിരുദ്ധമായ ഉത്തരവുകളിലൂടെ ഏറെ വിമര്‍ശിക്കപ്പെടുന്നവയാണ് ഖാപ്പ് പഞ്ചായത്തുകള്‍. ദുരഭിമാനക്കൊലകള്‍ക്ക് ഉത്തരിവുടന്നതും ഖാപ്പ് പഞ്ചായത്തുകളാണ്.

സ്ത്രീകള്‍ മൊബൈല്‍ ഉപയോഗിക്കുന്നതും ജീന്‍സ് ധരിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തിയ ഖാപ്പ് പഞ്ചായത്ത് വിധികള്‍ ഏറെ വിവാദമായിരുന്നു. ബലാത്സംഗങ്ങള്‍ തടയാന്‍ പെണ്‍കുട്ടികളുടെ വിവാഹ പ്രായം 16 വയസ്സും ആണ്‍കുട്ടികളുടേത് 21 ആക്കണമെന്നും ചില ഖാപ്പുകള്‍ നിര്‍ദേശിച്ചിരുന്നു.

കഴിഞ്ഞാഴ്ച്ച 13 പേര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തതും ഖാപ്പ് പഞ്ചായത്തിന്റെ ഉത്തരവ് പ്രകാരമായിരുന്നു. അന്യ ജാതിയില്‍ പെട്ട യുവാവിനെ പ്രണയിച്ചതിനാണ് ഇരുപതുകാരിയായ യുവതിയെ 13 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്.

Advertisement