എഡിറ്റര്‍
എഡിറ്റര്‍
ഘരാവോ: കെജ്‌രിവാളിനെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു
എഡിറ്റര്‍
Sunday 26th August 2012 9:41am

ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെയും കോണ്‍ഗ്രസ്, ബി.ജെ.പി പ്രസിഡന്റുമാരുടെയും വീട് ഘരാവോ ചെയ്യാന്‍ ശ്രമിച്ച അരവിന്ദ് കെജ്‌രിവാളിനെയും സംഘത്തെയും പോലീസ് തടഞ്ഞു. കെജ്‌രിവാള്‍, സിസോഡിയ, ഗോപാല്‍ റായ്, കുമാര്‍ വിശ്വാസ്, സഞ്ജയ് സിങ്ങ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

Ads By Google

ഒരു മണിക്കൂറോളം മന്ദിര്‍ മാര്‍ഗ് പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ ഇവരെ പിന്നീട് വിട്ടയച്ചു. പ്രധാനമന്ത്രിയുടെ വീടിന് സമീപത്ത് നിന്നാണ് കെജ്‌രിവാളിനെയും ഗോപാലിനെയും പിടികൂടിയത്. സിസോഡിയയെയും വിശ്വാസിനെയും സോണിയയുടെ വസതിയായ 10 ജന്‍പഥില്‍ നിന്നും പിടികൂടി. ബി.ജെ.പി നേതാവ് നിതിന്‍ ഗഡ്ഗരിയുടെ വീട്ടില്‍ നിന്നാണ് സഞ്ജയ് സിങ്ങിനെ പിടികൂടിയത്.

കല്‍ക്കരി പാട അഴിമതിയില്‍ പങ്കുണ്ടെന്നാരോപിച്ച് ഈ മൂന്ന് നേതാക്കളുടെയും വീട് ഘരാവോ ചെയ്യുമെന്ന് കെജ്‌രിവാളും അഴിമതിക്കെതിരെ ഇന്ത്യ സംഘവും കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ദല്‍ഹി പോലീസില്‍ നിന്നും ഇതിന് അനുമതി തേടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സ്ഥലങ്ങളില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞ് ദല്‍ഹി പോലീസ് പ്രതിഷേധ പ്രകടനത്തിന് അനുമതി നിഷേധിച്ചു. എന്നാല്‍ ഇത് വകവെക്കാതെ കെജ്‌രിവാളും സംഘവും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയായിരുന്നു.

തങ്ങള്‍ നിരോധനാജ്ഞ മറികടന്നിട്ടില്ലെന്ന് പ്രതിഷേധക്കാരുടെ വക്താക്കള്‍ പറഞ്ഞു. രണ്ട് പേര്‍ മാത്രമാണ് ഉള്ളിലേക്ക് പ്രവേശിച്ചതെന്നും അവര്‍ വ്യക്തമാക്കി. അടുത്തിടെ രാജ്താക്കറെ യാതൊരു അനുമതിയുമില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയപ്പോള്‍ അതിന് സംരക്ഷണം നല്‍കുകയാണ് പോലീസ് ചെയ്തതെന്നും അവര്‍ കുറ്റപ്പെടുത്തി.

Advertisement