എഡിറ്റര്‍
എഡിറ്റര്‍
കെജ്‌രിവാള്‍ മുഖ്യമന്ത്രിയായത് ഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടത്തെ അപഹരിച്ച് : രാം ദേവ്
എഡിറ്റര്‍
Wednesday 1st January 2014 10:03am

baba-ramdev

ജലന്ധര്‍: ദല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിച്ച ##അരവിന്ദ് കെജ്‌രിവാളിനെതിരെ വിമര്‍ശനവുമായി യോഗഗുരു ബാബ ##രാംദേവ്.

അണ്ണാ ഹസാരെയുടെ പോരാട്ടത്തെ അപഹരിച്ചു കൊണ്ടാണ് കെജ്‌രിവാള്‍ ദല്‍ഹി മുഖ്യമന്ത്രി പദത്തിലെത്തുന്നതെന്ന് രാംദേവ് പറഞ്ഞു.

അണ്ണാഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടത്തെ പിന്തുണച്ചുകൊണ്ടും പിന്നീട് അത് അപഹരിച്ചെടുത്തുകൊണ്ടും ഒപ്പിച്ചെടുത്ത സീറ്റാണ് മുഖ്യമന്ത്രി പദം.

കെജ്‌രിവാള്‍ അഴിമതിക്കെതിരാണെങ്കില്‍ ഐ.എ.എസ് ഓഫീസര്‍ അശോക് ഖേംകയുടെ നിലപാട് പല വിഷയത്തിലും സ്വീകരിക്കേണ്ടി വരും.

എന്നാല്‍ കെജ്‌രിവാളിന് അങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നാണ് തോന്നുന്നത്. കോണ്‍ഗ്രസിന്റെ സ്വന്തം മരുമകനായ റോബര്‍ട്ട് വദ്രയ്‌ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയതിന്റെ പേരില്‍ സര്‍വീസില്‍ നിന്ന് അദ്ദേഹത്തെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തുകളഞ്ഞു.

അഴിമതി വിരുദ്ധ സംസ്ഥാനമാണ് സ്വപ്‌നമെന്ന് കെജ്‌രിവാള്‍ പറയുന്നു. എന്നാല്‍ ലോകത്തിലെ തന്നെ അഴിമതി പാര്‍ട്ടിയായ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് കെജ്‌രിവാള്‍ ഇപ്പോള്‍ അധികാരം നേടിയെടുത്തത്.

കെജ്‌രിവാളിന് കോണ്‍ഗ്രസില്‍ നിന്നും പിന്തുണസ്വീകരിക്കുന്നതിനേക്കാള്‍ നല്ലത് ബി.ജെ.പിയുടെ പിന്തുണ സ്വീകരിക്കുന്നതായിരുന്നെന്നും രാംദേവ് പറഞ്ഞു.

Advertisement