എഡിറ്റര്‍
എഡിറ്റര്‍
രാഷ്ട്രീയപാര്‍ട്ടി രൂപീകരണത്തിന് ശേഷം കെജ്‌രിവാളിന് അധികാരക്കൊതിയുണ്ടായി: ഹസാരെ
എഡിറ്റര്‍
Thursday 1st November 2012 3:25pm

ന്യൂദല്‍ഹി: അഴിമതിക്കെതിരെ സമരം നടത്തുന്ന അരവിന്ദ് കെജ്‌രിവാളിന് അധികാരക്കൊതിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അണ്ണ ഹസാരെ.

ഇത്രയും കാലം അയാള്‍ക്ക് അത്തരമൊരു ചിന്ത ഉണ്ടായിരുന്നതായി തോന്നിയിട്ടില്ല. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചതിന് ശേഷം അധികാരക്കൊതിയില്‍ കെജ്‌രിവാളും വീണുപോയതായും ഹസാരെ പറഞ്ഞു.

Ads By Google

കെജ്‌രിവാള്‍ ത്യാഗം ചെയ്യാന്‍ മടിയില്ലാത്തയാളാണ്. സ്വന്തം കുടുംബത്തേക്കാള്‍ സമൂഹത്തെക്കുറിച്ചാണ് അയാള്‍ ചിന്തിക്കുന്നത്. അയാള്‍ ഒരിക്കലും ഒരു പണക്കൊതിയനായിരുന്നില്ല.

ആര്‍ക്കെതിരെയും ആരോപണമുന്നയിക്കാമെന്ന് കരുതരുത്. വ്യക്തമായ തെളിവുണ്ടെങ്കില്‍ ആരോപണം ഉന്നയിക്കാം. അതില്‍ തെറ്റില്ല.
നേതാക്കള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ എല്ലാം കെജ്‌രിവാള്‍ ഒരുമിച്ച് ഉന്നയിക്കാതെ ഒന്നൊന്നായി പുറത്തു കൊണ്ടുവരണമെന്നും ഹസാരെ പറഞ്ഞു.

ഹസാരെ സംഘത്തിനൊപ്പം നിന്ന കെജ്‌രിവാള്‍ ലോക്പാല്‍ സമരത്തിന് ശേഷം രാഷ്രീയപാര്‍ട്ടി രൂപവത്ക്കരിക്കണം എന്ന ആവശ്യവുമായി വന്നതോടെയാണ് ഹസാരെ സംഘത്തില്‍ നിന്നും തെറ്റിപ്പിരിഞ്ഞത്.

രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കാന്‍ താന്‍ തയ്യാറല്ലെന്ന നിലപാടിലായിരുന്നു ഹസാരെ. കിരണ്‍ ബേദി, കര്‍ണാടക മുന്‍ ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ എന്നിവര്‍ ഹസാരെയുടെ തീരുമാനത്തിനൊപ്പമായിരുന്നു.

എന്നാല്‍ പുതിയ രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കുമെന്ന് പറഞ്ഞ് പോയ കെജ്‌രിവാളിന്റെ കൂടെയായിരുന്നു മുന്‍മന്ത്രി ശാന്തിഭൂഷണും മകനും പ്രമുഖ അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണും.

Advertisement