എഡിറ്റര്‍
എഡിറ്റര്‍
കെജ്‌രിവാളിന് ഇന്നുമുതല്‍ ഇസഡ് കാറ്റഗറി സുരക്ഷ
എഡിറ്റര്‍
Monday 13th January 2014 9:55am

kejriwal-new-2

ഗാസിയാബാദ്: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇന്നുമുതല്‍ ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തും.

കെജ്‌രിവാളിന് താത്പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും അദ്ദേഹത്തിന് ഇസഡ് കാറ്റഗറി സുരക്ഷ നല്‍കാനാണ് നിര്‍ദേശമെന്ന് ഗാസിയാബാദ് പോലീസ് അറിയിച്ചു.

ഉത്തര്‍പ്രദേശ് പോലീസ് അദ്ദേഹത്തിന് ഇന്ന് മുതല്‍ ഇസഡ് കാറ്റഗറി സുരക്ഷ ഒരുക്കും. ദിവസം മുഴുവന്‍ 30 സെക്യൂരിറ്റി ജീവനക്കാര്‍ ഗാസിയാബാദിലുള്ള അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് നിലയുറപ്പിക്കും.

ഇന്നുമുതല്‍ കെജ്‌രിവാളിന്റെ വാഹനത്തിനൊപ്പം രണ്ട് അകമ്പടി വാഹനങ്ങളുമുണ്ടാകും. രണ്ട് ഹെഡ് കോണ്‍സ്റ്റബിള്‍മാരും ആറ് കോണ്‍സ്റ്റബിള്‍മാരുമാണ് വാഹനത്തിലുണ്ടാകുക.

എങ്കിലും ദല്‍ഹിയില്‍ ഇത്തരത്തിലുള്ള സുരക്ഷ വേണ്ടെന്ന് കെജ് രിവാളിന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. കെജ് രിവാളിന്റെ അറിവ് കൂടാതെ തന്നെ അദ്ദേഹത്തിന് വേണ്ട സുരക്ഷ ആഭ്യന്തര മന്ത്രാലയം ഏര്‍പ്പാടാക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രി സമ്മതിച്ചാലും ഇല്ലെങ്കിലും സുരക്ഷ നല്‍കുക എന്നത് ഡ്യൂട്ടിയുടെ ഭാഗമാണെന്ന് എസ് എസ് പി ധര്‍മേന്ദ്ര സിങ്ങ് പറഞ്ഞു.

Advertisement