ന്യൂദല്‍ഹി: കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെ ഉടന്‍ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. എന്‍ജിഒ സംഘവുമായി ബന്ധപ്പെട്ട് സല്‍മാന്‍ ഖുര്‍ഷിദിനെതിരേ ഉയര്‍ന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് കെജ്‌രിവാളിന്റെ ഈ ആവശ്യം. സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭാര്യ ലൂയിസ് ഖുര്‍ഷിദിനും ഇടപാടില്‍ പങ്കുണ്ടെന്നും ഇരുവരെയും അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും കെജ്‌രിവാള്‍ ആവശ്യപ്പെട്ടു.

Ads By Google

Subscribe Us:

വിഷയം ഉന്നയിച്ച് ഇന്നലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ കെജ്‌രിവാളിനെയും കൂട്ടരെയും പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു. ഇന്നാണ് ഇവരെ മോചിപ്പിച്ചത്. പുറത്തിറങ്ങി സമരം തുടരുമെന്ന് വ്യക്തമാക്കിയ കെജ്‌രിവാള്‍ പാര്‍ലമെന്റ് സ്ട്രീറ്റിലേക്ക് പ്രവര്‍ത്തകരുമൊത്ത് മാര്‍ച്ച് നടത്തി.

ഖുര്‍ഷിദിന്റെ ഭാര്യയുടെ പേരിലുള്ള ട്രസ്റ്റിനെതിരെയാണ് ആരോപണം. ഉത്തര്‍പ്രദേശിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പേരിലുള്ള ശുപാര്‍ശക്കത്ത് ഹാജരാക്കി 68 ലക്ഷം രൂപ സാക്കിര്‍ ഹുസൈന്‍ മെമ്മോറിയല്‍ ട്രസ്റ്റ് നേടിയെടുത്തെന്നാണ് ആരോപണം.

2011 ല്‍ ട്രസ്റ്റിനുവേണ്ടി രണ്ടാം ഗഡു ഫണ്ടനുവദിച്ച് കിട്ടാന്‍ ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വ്യാജ ഒപ്പിടങ്ങിയ കത്ത് ഹാജരാക്കിയതായാണ് പുതിയ വെളിപ്പെടുത്തല്‍.