ലക്‌നൗ: അണ്ണാ ഹസാരെ സംഘത്തിലെ പ്രമുഖനായ അരവിന്ദ് കെജ്‌രിവാളിനെതിരെയും ആക്രമണം. ലക്‌നൗവിലെ ഒരു പൊതു ചടങ്ങില്‍ വച്ച് കെജ്‌രിവാളിനെതിരെ ചെരിപ്പെറിയുകയും തുടര്‍ന്ന് അക്രമിക്കാന്‍ മുതിരുകയുമായിരുന്നു. സംഭവത്തെതുടര്‍ന്ന് ജിതേന്ദ്ര പഥക് എന്ന ഉത്തര്‍പ്രദേശുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

കഴിഞ്ഞദിവസം ദില്ലിയില്‍ വച്ച തനിക്കെതിരെ ആക്രമണഭീഷണിയുണ്ടെന്ന് കേജ് രിവാള്‍ പറഞ്ഞിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഹസാരെ സംഘത്തിലെ മറ്റൊരു പ്രമുഖനായ പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയിലെ തന്റെ ചേംബറിനുള്ളില്‍ വച്ച് ആക്രമിക്കപ്പെട്ടത്. ശ്രീരാമകൃഷ്ണ സേന പ്രവര്‍ത്തകരായിരുന്നു ആക്രമണത്തിന് പിന്നില്‍. കാഷ്മീരില്‍ ഹിതപരിശോധന നടത്തുന്നതില്‍ തെറ്റില്ലെന്ന ഭൂഷണ്‍ന്റെ പ്രസ്താവനയില്‍ പ്രകോപിതരായാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്.

Subscribe Us: