എഡിറ്റര്‍
എഡിറ്റര്‍
അരവിന്ദ് കേജ്‌രിവാളിന്റെ പാര്‍ട്ടിയുടെ പേര് നവംബര്‍ 26ന് പ്രഖ്യാപിക്കും
എഡിറ്റര്‍
Tuesday 2nd October 2012 4:09pm

ന്യൂദല്‍ഹി: മുന്‍ ഹസാരെ സംഘാംഗമായ അരവിന്ദ് കെജ്‌രിവാള്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കി. പാര്‍ട്ടിയുടെ പേര് അടുത്ത മാസം 26ന് പ്രഖ്യാപിക്കും.

പാര്‍ട്ടിയുടെ ലക്ഷ്യവും ഭരണഘടനയും മാത്രമെ കെജ്‌രിവാള്‍ ഇന്ന് പുറത്തിറക്കുകയുള്ളൂ എന്നും മനീഷ് സിസോദിയ പറഞ്ഞു.

കൂടുതല്‍ ചര്‍ച്ചകള്‍ക്ക്‌ശേഷം മാത്രമേ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുകയുള്ളൂവെന്ന് കെജ്‌രിവാള്‍ നേരത്തെ സൂചന നല്‍കിയിരുന്നു.

പാര്‍ട്ടിക്കായി നിര്‍ദ്ദേശിക്കപ്പെട്ട പേരുകള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം അംഗീകരിക്കാനാണ് തീരുമാനം.

പാര്‍ട്ടിയുടെ എം.എല്‍.എ മാരും എം.പി മാരും സര്‍ക്കാര്‍ സുരക്ഷയോ താമസസൗകര്യങ്ങളോ ഉപയോഗിക്കില്ലെന്നതുള്‍പ്പെടെ നിരവധി കാര്യങ്ങള്‍ പാര്‍ട്ടിയുടെ നയരേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പാര്‍ട്ടിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് നടത്തിയ സമ്മേളനത്തില്‍ പ്രശാന്ത് ഭൂഷണ്‍, ശാന്തി ഭൂഷണ്‍, യോഗേന്ദ്ര യാദവ് തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement