എഡിറ്റര്‍
എഡിറ്റര്‍
പോലീസിനെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് മുന്നില്‍ ആം ആദ്മിയുടെ ധര്‍ണ
എഡിറ്റര്‍
Monday 20th January 2014 9:49am

kejrivalspeaking

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് മുന്നില്‍ ധര്‍ണ നടത്തും.

സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ ഓഫീസിന് പുറത്താണ് ധര്‍ണ നടത്തുക. വനിതകള്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ ദല്‍ഹി പൊലീസ് പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ധര്‍ണ.

വനിതകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നുമാണ് ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യം.

എന്നാല്‍ ധര്‍ണയില്‍ പങ്കാളികളാവേണ്ടെന്ന് അരവിന്ദ് കെജ്‌രിവാള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

എം.എല്‍.എമാരും മന്ത്രിമാരും താനും ധര്‍ണയുടെ ഭാഗമാകുന്നുണ്ടെന്നും റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ അടുത്തിരിക്കെ തന്നെ ജനങ്ങള്‍ ഒത്തുചേര്‍ന്ന വലിയൊരു ധര്‍ണ ഈ സാഹചര്യത്തില്‍ വേണ്ടെന്നും കെജ്‌രിവാള്‍ പറഞ്ഞു.

പ്രതിഷേധം കണക്കിലെടുത്ത് ന്യൂദല്‍ഹി ജില്ലാ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ ഡാനിഷ് യുവതി കൂട്ടമാനഭംഗത്തിനിരയായിരുന്നു. ഇക്കാര്യത്തില്‍ ദല്‍ഹി സര്‍ക്കാരിന് യാതൊരു നടപടിയുമെടുക്കാന്‍ സാധിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

എന്നാല്‍ ദല്‍ഹി പൊലീസ് േേകന്ദ്രസര്‍ക്കാരിന്റെ കീഴിലായതിനാല്‍ തങ്ങള്‍ക്ക് യാതൊരു നടപടികളുമെടുക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് കെജ്‌രിവാള്‍ സര്‍ക്കാര്‍.

Advertisement