Administrator
Administrator
പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് രണ്ട് വീടുകള്‍ തകര്‍ന്നു
Administrator
Monday 12th December 2011 11:30am

house-in-aruvikkaraതിരുവനന്തപുരം: തലസ്ഥാനത്ത് പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച് രണ്ട് വീടുകള്‍ തകര്‍ന്നു. അരുവിക്കരയില്‍ നിന്ന് നഗരത്തിലേക്കുള്ള പ്രധാന പൈപ്പ്‌ലൈനാണ് ഇന്നലെ രാത്രി പത്തരയോടെ പൊട്ടിത്തെറിച്ചത്. അതിശക്തമായി ചീറ്റിത്തെറിച്ച വെള്ളത്തിന്റെ ഒഴുക്കില്‍പ്പെട്ടാണ് വീടുകള്‍ തകര്‍ന്നത്. രണ്ടു കടകള്‍ക്ക് നാശനഷ്ടമുണ്ടായി.

തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ ഇരുകാലുകളും മുറിച്ചുമാറ്റിയ വിശ്വനാഥന്‍ എന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരകുളം ആറാംകല്ല് മുദിശാസ്താംകോട് ക്ഷേത്രത്തിനു മുന്‍പിലുള്ള ലൈനാണ് പൊട്ടിയത്.

Malayalam news, Kerala news in English

Advertisement