എഡിറ്റര്‍
എഡിറ്റര്‍
മാരുതി ഓള്‍ട്ടോ 800 സി.സി ബുക്കിങ്ങില്‍ റെക്കോര്‍ഡ്
എഡിറ്റര്‍
Sunday 14th October 2012 1:12pm

മാരുതിയുടെ പുതുപുത്തന്‍ 800 സി.സി ഓള്‍ട്ടോയുടെ ബുക്കിങ്ങില്‍ റെക്കോര്‍ഡിടുന്നതായി റിപ്പോര്‍ട്ട്. വാഹനം പുറത്തിറക്കുന്നതിന് മുന്‍പ് തന്നെ 6500 ബുക്കിങ്ങാണ് ലഭിച്ചത്.

നാല് വര്‍ഷം കൊണ്ട്, പൂര്‍ണമായി ഇന്ത്യയില്‍ വികസിപ്പിച്ച് ജപ്പാനില്‍ ടെസ്റ്റ് ചെയ്‌തെടുത്ത ഓള്‍ട്ടോയുടെ ലോഞ്ചിങ്ങിനായി കാത്തിരിക്കുകയാണ് വാഹനപ്രേമികള്‍.

Ads By Google

ഇപ്പോഴത്തെ ഓള്‍ട്ടോയേക്കാളും അല്പം നീളക്കൂടുതലുമായാണ് ഓള്‍ട്ടോ 800 പുറത്തിറങ്ങുന്നത്. മാരുതി 800 ഇപ്പോള്‍ത്തന്നെ പല വിപണികളിലും ഇറക്കുന്നില്ല.

പഴയ ഓള്‍ട്ടൊയില്‍ നിന്ന് ഒരു പാനല്‍ പോലും ഉപയോഗിക്കാതെ, അതേ പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ മികവുമായാണ് പുതിയ കാര്‍. കാഴ്ചയില്‍ വലുപ്പം കൂടിയെന്ന് തോന്നിക്കുമെങ്കിലും വീല്‍ ബേസിലും ഉയരത്തിലും മാത്രമാണ് വലുപ്പക്കൂടുതല്‍.

തികച്ചും പുതിയ റിഫ്രഷിങ് ഉള്‍വശവും ഡാഷ് ബോര്‍ഡിലും മീറ്റര്‍ കണ്‍സോളിലുമെല്ലാം ലളിതമായ മാറ്റങ്ങളുമായാണ് ഓള്‍ട്ടോ 800 വരുന്നത്.
800 സി.സി എന്‍ജിനില്‍ കാര്യമായ പരിഷ്‌കാരങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഇന്ധനക്ഷമത ലിറ്ററിന് 22.7 കി.മി, എയര്‍ബാഗ് തുടങ്ങിയ സൗകര്യങ്ങളും പുതിയ മാരുതി ഓള്‍ട്ടോ 800 ല്‍ ലഭ്യമാകും.

Advertisement