Categories

ആരൂഷി കൊലക്കേസ്: സി.ബി.ഐ വീണ്ടും തല്‍വാറിനെതിരെ

ന്യൂദല്‍ഹി: ആരൂഷിയെ കൊന്നത് പിതാവ് രാജേഷ് തല്‍വാറാണെന്ന ആരോപണം സി.ബി.ഐ ദല്‍ഹി കോടതിയില്‍ ആവര്‍ത്തിച്ചു. കൊലപാതക സമയത്ത് ആരൂഷിയും ഹേമരാജും ആരൂഷിയുടെ പിതാവ് രാജേഷ് തല്‍വാറുമാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ 2008 മെയില്‍ നോയിഡയിലെ വീട്ടില്‍ വച്ച് കൊല്ലപ്പെട്ടിട്ടുണ്ട്. ആ സമയത്ത് തല്‍വാര്‍ വീട്ടിലുണ്ടായിരുന്നെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.

മൂന്ന് നിര്‍ദേശങ്ങളാണ് സി.ബി.ഐ കോടതിയുടെ മുന്നില്‍ വച്ചത്. ഒന്നുകില്‍ കേസന്വേഷണം അവസാനിപ്പിക്കുന്നതായി കാണിച്ചു നല്‍കിയ റിപ്പോര്‍ട്ട് സ്വീകരിക്കുക, അല്ലെങ്കില്‍ ഈ റിപ്പോര്‍ട്ട് നിരസിച്ച് പുനരന്വേഷണത്തിന് ഉത്തരവിടുക. മൂന്നാമതായി റിപ്പോര്‍ട്ട് ആധികാരികമായെടുത്ത് വിചാരണക്ക് ഉത്തരവിടുക.

ഇരട്ടക്കൊലപാതകകേസില്‍ പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്ന് പറഞ്ഞ് സി.ബി.ഐ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് കേസന്വേഷണം അവസാനിപ്പിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആ സമയത്തു തന്നെ കൊലപാതകം ചെയ്തത് അരൂഷിയുടെ അച്ഛന്‍ രാജേഷ് തല്‍വാറാണെന്ന് സംശയമുണ്ടെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു.

അതിനിടെ, കേസ് അവസാനിപ്പിക്കാനുള്ള സി.ബി.ഐ നീക്കത്തിനെതിരെ ഹരജി സമര്‍പ്പിച്ച് മടങ്ങവെ രാജേഷ് തല്‍വാറിന് കോടതിക്കു പുറത്തുവച്ച് കുത്തേറ്റിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.