Categories

ആരുഷി കേസ്: സി ബി ഐ അന്വേഷണം അവസാനിപ്പിച്ചു

ന്യൂദല്‍ഹി: കോളിളക്കം സൃഷ്ടിച്ച ആരുഷി തല്‍വാര്‍ കൊലക്കേസില്‍ അന്വേഷണ ഏജന്‍സിയായ സി.ബി.ഐ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ ആരുഷിയുടെ കൊലപാതകികള്‍ ആരാണെന്നതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ സി ബി ഐ അന്വേഷണത്തിന് സാധിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകള്‍ ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് സി ബി ഐ അന്വേഷണം അവസാനിപ്പിക്കുന്നതെന്നാണ് സൂചന.

ആരുഷി കേസ്
2008 മേയ് 16നായിരുന്നു നോയിഡയിലെ രാജേഷ്-നൂപുര്‍ തല്‍വാര്‍ ദമ്പതിമാരുടെ മകളായ ആരുഷി തല്‍വാറിനെ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതിയാണെന്ന് സംശയിക്കപ്പെട്ട വീട്ടുവേലക്കാരന്‍ ഹേംരാജിന്റെ മൃതദേഹം വീടിന്റെ ടെറസില്‍ കണ്ടെത്തിയതോടെ ദുരൂഹതയേറി.

കേസുമായി ബന്ധപ്പെട്ട് ആരുഷിയുടെ അച്ഛനെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റുചെയ്തു. തുടര്‍ന്ന് കേസ് സി ബി ഐ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ നുണപരിശോധനയുടെ അടിസ്ഥാനത്തില്‍ അച്ഛന്‍ രാജേഷ് തല്‍വാറിനെ ഏജന്‍സി കുറ്റവിമുക്തനാക്കി. തുടര്‍ന്ന് വീട്ടുവേലക്കാരായ കൃഷ്ണ, രാജ്കുമാര്‍, വിജയ് മണ്ഡല്‍ എന്നിവരെ കേസില്‍ കുറ്റക്കാരായി കണ്ടെത്തുകയും അറസ്റ്റുചെയ്യുകയുമായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.