arushi-caseനോയിഡ: അരുഷി കൊലപാതകക്കേസില്‍ പിതാവ് രാജേഷ് തല്‍വാറിനെ നാര്‍ക്കോ പരിശോധനക്ക് വിധേയനാക്കാന്‍ സി ബി ഐ കോടതിയുടെ അനുവാദം തേടി. എന്നാല്‍ കേസില്‍ നീതി ലഭിക്കാനായി അന്വേഷണത്തിന്റെ എന്ത് നടപടിക്കും വിധേയരാകാന്‍ തങ്ങള്‍ തയ്യാറാണെന്ന് സി ബി ഐ നടപടിയോട് തല്‍വാറിന്റെ ഭാര്യ നൂപുര്‍ പ്രതികരിച്ചു.

കേസില്‍ കുറ്റക്കാരനെന്ന് ആരോപിച്ച് നേരത്തെ യു പി പോലീസ് രാജേഷ് തല്‍വാറിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സി ബി ഐ അന്വേഷണത്തില്‍ രാജേഷിനെ കുറ്റവിമുക്തനാക്കുകയായിരുന്നു. 2008 മെയ് മാസത്തിലാണ് 13 വയസുകാരിയായ അരുഷിയും വീട്ട് വേലക്കാരന്‍ ഹെമരാജും വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.

പോലീസ് ആദ്യം പ്രതി ചേര്‍ത്ത പിതാവിനെ സംബന്ധിച്ച് വന്ന വാര്‍ത്തകളെച്ചൊല്ലി ദേശീയ മാധ്യമങ്ങള്‍ ഏറെ പഴി കേട്ടിരുന്നു.