Categories

Headlines

അരുണ്‍കുമാറിനെതിരെയുള്ള ആരോപണം: അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 8ന്

arunkumarതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ മകന്‍ വി.എ.അരുണ്‍കുമാറിനെതിരായ ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച നിയമസഭാ സമിതി മാര്‍ച്ച് എട്ടിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സമിതിയുടെ അടുത്ത സിറ്റിങ്ങ് മാര്‍ച്ച് രണ്ടിന് നടക്കും.

വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ അരുണ്‍കുമാര്‍ ചട്ടവിരുദ്ധമായി ഐ.സി.ടി അക്കാദമി ഡയരക്ടറായി എന്ന ആരോപണമാണ് നിയമസഭാസമിതി അന്വേഷിക്കുന്നത്. വി.ഡി സതീശന്‍ അധ്യക്ഷനായ സമിതിയാണ് സിറ്റിങ്ങ് നടത്തുന്നത്. കഴിഞ്ഞ ദിവസം വി.എസ് അച്യുതാനന്ദനും എം.എ ബേബിയും സമിതിയ്ക്ക് മുന്നില്‍ ഹാജരായിരുന്നു.

നിയമന ക്രമക്കേട് പി.സി വിഷ്ണുനാഥ് നിയമസഭയില്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്. വി.എ അരുണ്‍കുമാര്‍, മുന്‍ ഐ.ടി സെക്രട്ടറി, ഐ.ടി മിഷന്‍ ഡയറക്ടര്‍, ഐ.എച്ച് ആര്‍.ഡി ഡയറക്ടര്‍, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, പി സി വിഷ്ണുനാഥ് എന്നിവരില്‍ നിന്ന് നേരത്തെ മൊഴി രേഖപ്പെടുത്തിയിരുന്നു.

വി .എസ് അച്യുതാനന്ദന്റെ സ്വാധീനത്തില്‍ അരുണ്‍കുമാറിന് ഐ.എച്ച്.ആര്‍.ഡി അഡീഷണല്‍ ഡയറക്ടറായി പ്രമോഷന്‍ നല്‍കിയതും ഐ.സി.ടി അക്കാദമിയുട ഡയറക്ടറാക്കിയതും അരുണിന്റെ സുഹൃത്തിന്റെ സ്ഥാപനമായ സ്‌പേസുമായി നടന്ന സാമ്പത്തിക ഇടപാടുകള്‍ നടത്തിയതുമാണ് സമിതി അന്വേഷിക്കുന്നത്.

ഐ.എച്ച്.ആര്‍.ഡിയിലെ ക്രമംവിട്ട അഴിമതിയും  പ്രമോഷനുകളും അന്വേഷിക്കുന്ന നിയമസഭാ സമിതിയ്ക്ക് മുമ്പാകെ വി.എ അരുണ്‍കുമാര്‍ കഴിഞ്ഞമാസം മൊഴി നല്‍കിയിരുന്നു. ഐ.എച്ച്.ആര്‍.ഡി ,ഐ.സി.ടി ഡയരക്ടര്‍ സ്ഥാനത്തേക്ക് തന്നെ നിയമിച്ചുവെന്ന് അരുണ്‍കുമാര്‍ മൊഴിയില്‍ വ്യക്തമാക്കിയതാണ്. ഇതിനുള്ള കത്ത് തന്നിരുന്നെന്നും ഇക്കാര്യം അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന എം.എ ബേബിക്ക് അറിയാമായിരുന്നെന്നും മൊഴിയില്‍ പറഞ്ഞിരുന്നു.

Malayalam news

Kerala news in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.