ലഖ്‌നൗ: ആക്രമണത്തിനിരയായി ട്രെയിനില്‍ നിന്നും തെറിച്ചുവീണ് കാല്‍ നഷ്ടമായ അരുണിമ സിന്‍ഹയ്ക്ക് കായിക അക്കാദമി തുടങ്ങാന്‍ ആഗ്രഹം. നിര്‍ധനരായ കുട്ടികള്‍ക്ക് അവരുടെ കായികസ്വപ്‌നങ്ങള്‍ പൂവണിയിക്കാനാണ് അക്കാദമി തുടങ്ങുന്നതെന്ന് ആശുപത്രിയില്‍ കിടക്കവേ അരുണിമ പറഞ്ഞു.

തനിക്ക് ലഭിക്കുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും ഇതിനായി ചിലവഴിക്കാനാണ് അരുണിമയുടെ നീക്കം. കാല്‍ നഷ്ടമായ അരുണിമയ്ക്ക് ഇനി കളിക്കാനാകില്ലെന്നും കായിക അക്കാദമിയിലൂടെ അവളുടെ സ്പ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ തങ്ങള്‍ ശ്രമിക്കുമെന്നും അമ്മ ജ്ഞ്യാന്‍ബാല പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബറേലിയില്‍വെച്ചാണ് അരുണിമയ്ക്ക് ഈ ദുര്യോഗമുണ്ടായത്. ട്രെയിനില്‍ പിടിച്ചുപറി നടക്കുന്നത് ചോദ്യംചെയ്ത അരുണിമയെ അക്രമികള്‍ ഓടുന്ന ട്രെയിനില്‍ നിന്ന് പുറത്തേക്കെറിയുകയായിരുന്നു.

സഹായവുമായി യുവരാജും ഹര്‍ഭജനും
ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗും ഹര്‍ഭജന്‍ സിംഗും അരുണിമയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഓരോ ലക്ഷം രൂപാവീതമാണ് ഇരുവരും വാഗ്ദാനം ചെയ്തിരിക്കുന്നത്.