ന്യൂദല്‍ഹി: ലക്ഷക്കണക്കിന് കശ്മീരികളുടെ പൊതുവികാരമാണ് തന്റ പ്രസ്താവനയിലൂടെ പുറത്തുവന്നതെന്ന് അരുന്ധതി റോയ്. വര്‍ഷങ്ങളായി വിവിധകോണുകളില്‍ നിന്നും ഉയരുന്ന അഭിപ്രായംമാത്രമാണ് താന്‍ പറഞ്ഞതെന്നും റോയ് പറഞ്ഞു. ഒരു സെമിനാറില്‍ പങ്കെടുക്കവേ കശ്മീരിനെക്കുറിച്ച് അരുന്ധതി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.

‘ കശ്മീരികളുടെ മനസിലുള്ള വികാരമാണ് താന്‍ വ്യക്തമാക്കിയത്. കശ്മീര്‍ വിഷയത്തില്‍ രാജ്യം വിഭജിച്ചുകാണാന്‍ ആഗ്രഹിക്കുന്നില്ല. പ്രസംഗം രാജ്യദ്രോഹപരമാണെന്ന ആരോപണം ശരിയല്ലെന്നും അരുന്ധതി പറഞ്ഞു. രാജ്യദ്രോഹത്തിന് കേസെടുക്കാനുള്ള കേന്ദ്രനീക്കത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ സത്യം വിളിച്ചുപറയുന്നവരെ നിശബ്ദരാക്കാനാണ് ഇത്തരം നീക്കമെന്ന് റോയ് മറുപടി പറഞ്ഞു.

അതിനിടെ അരുന്ധതി റോയ്‌ക്കെതിരേയും അലിഷാ ഗിലാനിക്കെതിരേയും രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാന്‍ നീക്കമുണ്ടെന്ന് വാര്‍ത്തയുണ്ട്. അരുന്ധതിയുടെ പ്രസ്താവനക്കെതിരേ കേന്ദ്രനിയമ മന്ത്രി വീരപ്പ മൊയ്‌ലിയും കശ്മീര്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയും രംഗത്തെത്തിയിട്ടുണ്ട്.