എഡിറ്റര്‍
എഡിറ്റര്‍
അരുന്ധതിവിരോധത്തില്‍ മറക്കുന്ന വസ്തുതകള്‍
എഡിറ്റര്‍
Sunday 20th January 2013 7:47pm

അരുന്ധതിറോയി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീയാണ്. ചില ആദിവാസി ഗോത്രങ്ങളെ ജന്മനാക്രിമിനലുകളെന്ന് മുദ്രകുത്തിയപ്പോള്‍, അഫ്‌സല്‍ ഗുരുവിന്റെ വിഷയത്തില്‍ തുടങ്ങി ഈ രാജ്യത്ത് പലരും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ തുറന്നുപറയുക മാത്രമല്ല രാജ്യദ്രോഹകുറ്റത്തിന് കേസെടുക്കുമെന്ന ഘട്ടത്തിലെത്തിയപ്പോള്‍ പോലും സ്വന്തം നിലപാട് ആവര്‍ത്തിച്ചു പറഞ്ഞവരാണ് അവര്‍.
റീന എം ഫിലിപ്പ്
 എഴുതുന്നുഎസ്സേയ്‌സ് /റീന എം ഫിലിപ്പ്
ഷഫീക്  എഴുതിയ ജനകീയ സമരങ്ങള്‍ക്ക്  മുമ്പില്‍ വിയര്‍ക്കുന്ന മാവോയിസ്റ്റുകള്‍ എന്ന ലേഖനത്തോടുള്ള വിയോജിപ്പ് രേഖപ്പെടുത്താതെ വയ്യ. ഷഫീഖ് തന്റെ ലേഖനം തുടങ്ങുന്നതു തന്നെ അരുന്ധതിറോയിയെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ടാണ്.

‘ അഭിനവമാവോവാദി ബുദ്ധിജീവിയായ അരുന്ധതിറോയി ‘. ഈപരിഹാസം തീരെ നിലവാരം കുറഞ്ഞ ഒന്നായിപോയി. പിന്നെ’അന്ന് അരുന്ധതിയുടെ ഈ വാദഗതിയെ തൊള്ളതൊടാതെ വിഴുങ്ങിക്കൊണ്ട് മാവോയിസ്റ്റുകള്‍ ദല്‍ഹി സമരത്തിനു നേരെ സൈദ്ധാന്തികവെടിയൊച്ചകള്‍  മുഴക്കിയതും നമ്മള്‍  കണ്ടതാണ്’ എന്നതാണ് ലേഖകന്റെ അടുത്തവാദം.

Ads By Google

ഇത് കേരളത്തില്‍  മാവോയിസ്റ്റുകളെന്ന പേരില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടുകൊണ്ട് ആത്മരതിയില്‍ അഭിരമിക്കുകയും കുറെ പുരോഗമനജാഡ കാണിച്ചു മാവോ എന്ന പേര് ഉരുവിട്ട് നടക്കുന്നവരെയും കുറിച്ചാണെങ്കില്‍  അംഗീകരിക്കാം .

സത്യത്തില്‍  ഇവിടെ മാവോയിസ്റ്റുകള്‍ കാര്യമായി ഇല്ല എന്ന്തന്നെപറയാം. വളരെകുറച്ചു പേര് ഒളിവില്‍ പ്രവര്‍ത്തിക്കുന്നുണ്ട് . അവര്‍ ഈ സമരത്തെ കുറിച്ച് ഒന്നുംപറഞ്ഞിട്ടില്ലെന്നതാണ് സത്യം. പിന്നെ നേരത്തെ പറഞ്ഞകൂട്ടര്‍ അരുന്ധതിയെ കൂട്ടുപിടിച്ചു ആ സമരത്തിനെതിരെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍  അതിന് അവര്‍ എങ്ങിനെ കുറ്റക്കാരിയാകും ?

ഈ ലേഖനം എഴുതുന്നതിനുമുമ്പ്  എന്താണ് അവര്‍  കൃത്യമായി പറഞ്ഞതെന്നും അവരെന്താണ് അന്വേഷിക്കുന്നതെന്നുമുള്ള ഉത്തരവാദിത്വം ലേഖകന്‍ കാണിക്കേണ്ടതായിരുന്നു. ആദ്യം അരുന്ധതി എന്താണ്  ഈ വിഷയത്തില്‍ കൃത്യമായി എന്താണു പറഞ്ഞതെന്നു നോക്കാം.

പെണ്‍കുട്ടിയുടെ  ജാതിയെകുറിച്ച്  അവര്‍ ഒന്നുംപറഞ്ഞിട്ടില്ല ആദ്യമായി അവര്‍  ഇതേകുറിച്ച് സംസാരിക്കുന്നത് ഒരു പ്രതിഷേധയോഗത്തിലാണ്. അന്ന് അവര്‍ സമരത്തോട് പൂര്‍ണമായും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് മറ്റുചിലവിഷയങ്ങള്‍ ഓര്‍മപ്പെടുത്തുകയാണ് ഉണ്ടായത് .

പിന്നീട് ബ്രിട്ടനിലെ ചാനല്‍ ഫോര്‍ ടെലിവിഷനു നല്‍കിയ അഭിമുഖത്തിലും ഇതേവിഷയങ്ങള്‍ അവര്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു .മാവോയിസ്റ്റ് വിരോധം കാരണം അവര്‍ ചോദിച്ച ചില പ്രധാന ചോദ്യങ്ങള്‍ ലേഖകന്‍ കണ്ടില്ലായെന്ന് തോന്നുന്നു .

ഈ പ്രതിഷേധം അസം, മണിപ്പൂര്‍, കാശ്മീര്‍ എന്നിവിടങ്ങളിലെയൊക്കെ പട്ടാളം സ്ത്രീകളെ ബലാത്സംഗം  ചെയ്തപ്പോള്‍ എവിടെ പോയിയെന്നതാണ് അവര്‍ പ്രധാനമായി ഉന്നയിച്ച വിഷയം .

മാവോയിസ്റ്റുകളെന്നു പ്രചരിപ്പിച്ച് സി.ആര്‍.പി.എഫും, പോലീസും, പട്ടാളവും കൂടി ബലാത്സംഗം  ചെയ്ത ദളിതര്‍ക്ക് നീതിലഭിക്കണ്ടേയെന്ന് അവര്‍ ചോദിച്ചപ്പോള്‍ അതിനെ വളച്ചൊടിച്ചു കുട്ടിയുടെ ജാതിയെകുറിച്ച് പരാമര്‍ശിച്ചുവെന്നാക്കി മാറ്റി. ഈ പ്രസ്താവനയില്‍ എവിടെയാണ് കപടത ഒളിപ്പിച്ചു വെച്ചിരിക്കുന്നത് ?

ഇതൊക്കെ യാഥാര്‍ത്ഥ്യം തന്നെയല്ലെ ?  ഈ യാഥാര്‍ത്ഥ്യം അറിയുന്നവര്‍ പോലും മൗനം പാലിക്കുമ്പോള്‍ ഭരണകൂടത്തെ വെല്ലു വിളിക്കുകയായിരുന്നു അരുന്ധതി.  ഈ വിഷയത്തിലും ഇതിനുമുമ്പ് കാശ്മീരിനെകുറിച്ചുള്ള പരാമര്‍ശങ്ങളിലും അവരെ ആക്ഷേപിക്കുകയും രാജ്യദ്രോഹി എന്നൊരു ചാപ്പയുംകൂടി കുത്തി കഴിഞ്ഞാല്‍ പിന്നെ എന്തെങ്കിലും കപടത കണ്ടെത്താന്‍ എളുപ്പമാണല്ലോ അല്ലേ ?.

അവിടെ ഉയര്‍ന്ന പ്രതിഷേധം മധ്യവര്‍ഗത്തിന്റെ സുരക്ഷയ്ക്ക് ഇളക്കം തട്ടിയപ്പോള്‍  ഉണ്ടായതെന്നാണ് അരുന്ധതി പറഞ്ഞത്. ബലാത്സംഗം ചെയ്തവര്‍ പച്ചക്കറി   കച്ചവടക്കാരും ഡ്രൈവറും  ബസിലെ കിളിയും ആകുമ്പോള്‍ സര്‍ക്കാരിനും കോടതിക്കും നീതി നടപ്പാക്കാനാകുന്നു. ഇതിനായി അതിവേഗകോടതി, ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റപത്രം തയ്യാറാക്കല്‍ എന്നിങ്ങനെ ത്വരിതഗതിയിലുള്ള നടപടികളും.

അടുത്ത പേജില്‍ തുടരുന്നു

Advertisement