എഡിറ്റര്‍
എഡിറ്റര്‍
ദളിതരെന്നെന്നും തീട്ടം ചുമക്കണമെന്നാണോ? അഥവാ നമുക്ക് നമ്മുടെ സര്‍വ്വകലാശാലയുടെ പേരുമാറ്റണ്ടേ?
എഡിറ്റര്‍
Tuesday 22nd July 2014 4:49pm

ഉപ്പിന്‍മേലുള്ള നികുതിക്കെതിരെയാണ് അദ്ദേഹം ദണ്ഡിമാര്‍ച്ച് സംഘടിപ്പിച്ചത്. എന്നാല്‍ പൊതു ടാങ്കില്‍ നിന്ന് വെള്ളമെടുക്കാന്‍ നമ്മുടെ ആളുകളെ നമ്മുടെ ആളുകള്‍ തന്നെ തടയുന്ന ഒരു രാജ്യത്ത് നടന്ന ‘മഹത് സത്യാഗ്രഹം’ നമ്മള്‍ ഓര്‍ക്കാറുപോലുമില്ല. അതായിരുന്നു യഥാര്‍ത്ഥത്തില്‍ സത്യാഗ്രഹം. വെള്ളത്തിനുവേണ്ടി, പൊതുജലത്തിന്റെ ലഭ്യതയ്ക്കുവേണ്ടിയാണ് മഹത് സത്യാഗ്രഹം സംഘടിപ്പിക്കപ്പെട്ടതെങ്കില്‍ ഉപ്പിന്‍മേലുള്ള നികുതിക്കെതിരെയായിരുന്നു ഉപ്പ് സത്യാഗ്രഹം സംഘടിപ്പിക്കപ്പെട്ടത്. ഇന്ന് ഉപ്പ് വ്യാപാരം നിയന്ത്രിക്കുന്നത് ടാറ്റയാണ്. അപ്പോള്‍ ഇവിടെ എന്താണ് നടന്നുകൊണ്ടിരിക്കുന്നത്? അരുന്ധതി റോയിയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം.


Arundhati-Roy's-criticism


മൊഴിമാറ്റം | ഷഫീക്ക് എച്ച്.


ഴിഞ്ഞ ദിവസം കേരള സര്‍വ്വകലാശാലയുടെ അയ്യാങ്കാളി ചെയര്‍ സംഘടിപ്പിച്ച ത്രിദിന രാജ്യാന്തര സെമിനാറില്‍ പ്രശസ്ത സാഹിത്യകാരിയും ബുക്കര്‍പ്രൈസ് ജേതാവുമായ അരുന്ധതി റോയി നടത്തിയ അയ്യങ്കാളി അഡ്രസ് ആണ് ഈ പ്രഭാഷണം. ഇതേചുറ്റി ഇപ്പോള്‍ സംവാദമുയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ പ്രഭാഷണം വായിക്കേണ്ടത് അത്യാവശ്യമായിരിക്കുന്നു.

മാധ്യമങ്ങള്‍ കൊടുത്ത റിപ്പൊര്‍ട്ടുകളെ അധികരിച്ചുള്ള നിഗമനങ്ങള്‍ പലപ്പോഴും ഏകപക്ഷീയമായിപ്പോകാം. വിവിധമാനങ്ങളുണ്ട് ഈ പ്രഭാഷണത്തിന്. അതുകൊണ്ട് തന്നെ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം ഡൂള്‍ന്യൂസ് പ്രസിദ്ധീകരിക്കുന്നു.

വിവിധ വിമര്‍ശനങ്ങള്‍ അരുന്ധതിറോയിക്കെതിരെ ഉയര്‍ന്നുവരുമ്പോഴും ഗാന്ധി വിമര്‍ശനാതീതനാണെന്ന വാദഗതിയോട് കലഹിക്കാതെവയ്യ. അരുന്ധതിയുടെ വാക്കുകള്‍ കൂടിക്കേട്ടിട്ട് ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത് കുറച്ചുകൂടി ജനാധിപത്യപരമായിരിക്കും.

ഈ പ്രഭാഷണം യുടൂബില്‍ അപ്പ് ചെയ്ത് സഹായിച്ച രാഹുല്‍ ഹമ്പിള്‍ സനല്‍, ഇംഗ്ലീഷില്‍ എഴുതി തയ്യാറാക്കിയപ്പോള്‍ എഡിറ്റ് ചെയ്ത് സഹായിച്ച പ്രവീണ്‍ എന്നിവര്‍ക്ക് സ്‌നേഹം.

ayyankali


അരുന്ധതി റോയിയുടെ  പ്രസംഗം പൂര്‍ണ രൂപം


നമ്മള്‍ ഇവിടെ ഒരുമിച്ചെത്തിയത് കേവലമൊരു ചാരിറ്റബിള്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായല്ല. നമുക്ക് ജാതി വിശകലനത്തെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ഇത് എല്ലാവര്‍ക്കും വേണ്ടിയാണ്, സമൂഹത്തിനൊന്നാകെ വേണ്ടിയാണ്. കാരണം നമ്മുടെ ആത്മാവില്‍ ജാതിയുള്ളിടത്തോളം ചൈനയെപ്പോലെ അല്ലെങ്കില്‍ അമേരിക്കയെപ്പോലെയാവുക എന്നത് നമുക്ക് മറക്കാം.

നമ്മുടെ നായകന്മാരെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ചിലത് പുതുക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. 1919ല്‍ കേരളത്തില്‍ ഒരു നായകനുണ്ടായിരുന്നു. അതുപോലെത്തന്നെ ദളിതുകള്‍ക്ക് വിദ്യാഭ്യാസത്തിനായി പോരാടുന്ന ഒരു പ്രസ്ഥാനവുമുണ്ടായിരുന്നു. അക്കാലത്ത് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയിലായിരുന്നു. അദ്ദേഹം ജാതിക്കെതിരെ പോരാടി, ദക്ഷിണാഫ്രിക്കയിലെ വംശീയതയ്‌ക്കെതിരെ പോരാടി എന്നതാണല്ലോ മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള ഐതിഹ്യം.

ചില യാഥാര്‍ത്ഥ്യങ്ങള്‍ അനാവരണം ചെയ്യാന്‍ സമയമായിരിക്കുന്നു. കാരണം ഒരു രാജ്യത്തിന്റെ ആദര്‍ശഭാവങ്ങള്‍ ഒരിക്കലും നുണകളെ അടിസ്ഥാനപ്പെട്ടുത്തിയുള്ളതാവാന്‍ പാടില്ല.

1913 ല്‍ തിരികെ ഇന്ത്യയിലെത്തിയപ്പോഴേയ്ക്കും അദ്ദേഹം ‘മഹാത്മ’ എന്ന് വിളിക്കപ്പെട്ടു കഴിഞ്ഞിരുന്നു. മഹാത്മാഗാന്ധിയെ കുറിച്ച് നമ്മള്‍ സ്‌കൂളില്‍ വെച്ച് പഠിച്ച, അദ്ദേഹത്തെ കുറിച്ച് നമ്മള്‍ വിശ്വസിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ട ആ കഥ വാസ്തവത്തില്‍ ഒരു കള്ളമായിരുന്നു എന്ന് ഞാന്‍ പറയട്ടെ. ആ സത്യം അംഗീകരിക്കേണ്ട സമയമായിരിക്കുന്നു.

ചില യാഥാര്‍ത്ഥ്യങ്ങള്‍ അനാവരണം ചെയ്യാന്‍ സമയമായിരിക്കുന്നു. കാരണം ഒരു രാജ്യത്തിന്റെ ആദര്‍ശഭാവങ്ങള്‍ ഒരിക്കലും നുണകളെ അടിസ്ഥാനപ്പെട്ടുത്തിയുള്ളതാവാന്‍ പാടില്ല.

ഇവിടെ ദളിത് മക്കളുടെ വിദ്യാഭ്യാസത്തിനുവേണ്ടി മഹാത്മാ അയ്യങ്കാളി പോരാടുമ്പോള്‍ ഗാന്ധി ദക്ഷിണാഫ്രിക്കയിലായിരുന്നു. ദക്ഷിണാഫ്രിക്കയിലെ ദളിത് ജനതയെ കുറിച്ച് ഗാന്ധിയെന്താണ് പറഞ്ഞിരിക്കുന്നതെന്ന് ഞാന്‍ നിങ്ങള്‍ക്ക് വായിച്ചുതരാം. ദക്ഷിണാഫ്രിക്കയില്‍ രണ്ട് തരത്തിലുള്ള ഇന്ത്യാക്കാരാണ് ഉണ്ടായിരുന്നത്. വ്യാപാരികളായ യാത്രികരായിരുന്നു അവരിലൊരു വിഭാഗം. അവര്‍ ബിസിനസ്സുകളില്‍ ഏര്‍പ്പെട്ടു. രണ്ടാമത്തെ വിഭാഗമാവട്ടെ നിര്‍ബന്ധിത കരാര്‍ തൊഴിലാളികളും (indentured laborer). അവരില്‍ ഭൂരിഭാഗവും കീഴാള വര്‍ഗങ്ങളിലലോ ജാതികളിലോ പെട്ടവരായിരുന്നു.

ആ നിര്‍ബന്ധിത തൊഴിലാളികളെ കുറിച്ച് ഗാന്ധി പറഞ്ഞത് ഇങ്ങനെയാണ്;

‘അവര്‍ ഹിന്ദുക്കളോ മുഹമ്മദന്‍മാരോ ആയിക്കൊള്ളട്ടെ; അവര്‍ക്ക് പറയാന്‍ പറ്റുന്ന വിധം ഏതെങ്കിലും തരത്തിലുള്ള ധാര്‍മികമോ മതപരമോ ആയ ഒരു ബോധനവും ലഭിച്ചിട്ടില്ല. ആവശ്യത്തിന് വിദ്യാഭ്യാസവും ലഭിച്ചിട്ടില്ല. ഇതുകൂടാതെ ചെറിയ പ്രലോഭനങ്ങള്‍ക്കുപോലും കള്ളം പറയാനുള്ള വാസന അവര്‍ക്കുണ്ട് താനും. കുറച്ചുകഴിയുമ്പോള്‍ ഈ കള്ളം പറയുക എന്നത് അവര്‍ക്ക് ഒരു ശീലമായും ഒരു രോഗമായും മാറും. ഒരു കാരണവുമില്ലാതെ ശരിയായ രീതിയിലല്ലാതെ, തങ്ങള്‍ ചെയ്യുന്നതെന്താണെന്നു പോലും അറിയാതെ ഭൗതികമായ സമൃദ്ധിയിലൂടെ തങ്ങള്‍ക്ക് നേട്ടമുണ്ടാക്കാന്‍ പോലുമല്ലാതെ കള്ളം പറയുന്ന രീതിയിലവര്‍ എത്തിച്ചേരും. തങ്ങളുടെ ധാര്‍മികമായ കഴിവുകളൊക്കെ തകര്‍ന്നടിഞ്ഞ് അവഗണിക്കപ്പെട്ടവരാകുന്ന സ്ഥിതിലാകും അവര്‍ എത്തിച്ചേരുക. ഇപ്പോള്‍ ഇതാണ് നടന്നുകൊണ്ടിരിക്കുന്നത്. ‘ (CWMG 1, 200.)

My experiments with truthഅദ്ദേഹം ജയിലില്‍ ആയിരിക്കുന്ന സമയത്ത് ആഫ്രിക്കയിലെ കറുത്തവരെ കുറിച്ചും ഇതേ ധ്വനിയിലുള്ള ഭാഷയാണ് അദ്ദേഹം ഉപയോഗിച്ചത്. ആഫ്രിക്കന്‍ ജനതയെ കുറിച്ച് വളരെ ഭീകരമായ ഭാഷയുപയോഗിച്ചാണ് അദ്ദേഹം സംസാരിച്ചത്. ‘കാഫിറു’കളെ (Kafirs) കുറിച്ച് അതായത് കറുത്ത ജനതയെ കുറിച്ച് അദ്ദേഹത്തിന്റെ ഒരു ഖണ്ഡികയുണ്ട്, അതിതാണ്;

‘ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ നാമ്മളെല്ലാവരും തയ്യാറാണ്. പക്ഷെ ഈ അനുഭവം കടുത്തതു തന്നെയാണ്. വെള്ളക്കാരുടെ വര്‍ഗത്തില്‍ നമ്മളെ പെടുത്താത്തത് മനസ്സിലാക്കാം. എന്നാല്‍ ഇവിടത്തെ തദ്ദേശീയരുടെ നിലവാരത്തില്‍ നമ്മളെ പ്രതിഷ്ഠിക്കുന്നത് കുറച്ചു കൂടിപ്പോയി. നമ്മുടെ സഹനസമരം എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന് എനിക്ക് തോന്നുന്നു. ഇന്ത്യാക്കാരെ ഷണ്ഡീകരിക്കുക എന്ന ഒറ്റ ഉദ്ദേശത്തിലാണ് ഇവിടെ ഉപദ്രവകരമായ നിയമങ്ങള്‍ നടപ്പിലാക്കുന്നത് എന്നത് മറ്റൊരു തെളിവാണ്. ഈ ഒരു ജീര്‍ണത അടിച്ചേല്‍പ്പിക്കുന്നുണ്ടോ ഇല്ലേ എന്നതിനുമപ്പുറം, ഇത് അത്യധികം അപകടകരമാണ് എന്നാണ് എനിക്ക് പറയാനുള്ളത്.

കാഫിറുകളുടെ ഭരണം അങ്ങേയറ്റം സംസ്‌കാരശൂന്യം കൂടിയാണ്. കുറ്റവാളികളാവട്ടെ അതിലും കൂടുതലാണ്. അപകടകാരികളും (troublesome) വൃത്തികെട്ടവരും മാത്രമല്ല മൃഗങ്ങള്‍ക്കും തോട്ടികള്‍ക്കും സമാനമായ വിധമാണ് അവര്‍ ജീവിക്കുന്നതു തന്നെ. കാഫിറുകള്‍ക്കും അതുപോലെ മറ്റുള്ളവര്‍ക്കുമൊപ്പം ഇന്ത്യന്‍ ജയില്‍വാസികളെ പാര്‍പ്പിക്കുന്നതിനെതിരെ പ്രക്ഷോഭം ആരംഭിക്കാന്‍ തീരുമാനമെടുക്കുന്നതിന് എനിക്ക് ഇത്രയും തന്നെ ധാരാളമാണ്. നമ്മളും അവരും തമ്മില്‍ ഒരു പൊതുവായ ഇടമുണ്ട് എന്ന് ധരിക്കരുത്. ഒരേ മുറിയില്‍ അവരോടൊപ്പം കഴിയണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അങ്ങനെ ചെയ്യാന്‍ ചില നിഗൂഢ ഉദ്ദേശങ്ങളുണ്ടായിരിക്കും.’ (Indian Opinion, 7-3-1908, CWMG Vol. 8, pg 135 and Indian Opinion, 6-1-1909, CWMG Vol. 9, pg 149 )

ഗാന്ധി-അംബേദ്കര്‍ സംവാദങ്ങളെക്കുറിച്ച് മനസിലാക്കാന്‍ ആരംഭിക്കുന്നതു മുതല്‍ തന്നെ, വാസ്തവത്തില്‍ ആഫ്രിക്കയിലുള്ള ഗാന്ധിയെ ഞാന്‍ പിന്തുടര്‍ന്നിരുന്നു. ജാതിയോട് ഗാന്ധി എന്ത് സമീപനമാണ് വെച്ചുപുലര്‍ത്തിയിരുന്നത് എന്ന് അറിയാനാണ് ഭൂതകാലത്തിലേക്ക് പോയത്. വംശത്തോടുള്ള അദ്ദേഹത്തിന്റെ സമീപനമറിയനും പിന്നീട് എനിക്ക് ഭൂതകാലത്തിലേയ്ക്ക് പോകേണ്ടി വന്നു.ebs-advert-final

അടുത്ത പേജില്‍ തുടരുന്നു

Advertisement