Administrator
Administrator
ഹസാരെ എന്ത് കൊണ്ട് എതിര്‍ക്കപ്പെടണം?
Administrator
Tuesday 23rd August 2011 10:19am

എസ്സേയ്‌സ് / അരുന്ധതി റോയ്

നമ്മളിപ്പോള്‍ ടി. വിയിലൂടെ കണ്ട് കൊണ്ടിരിക്കുന്നത് ഒരു വിപ്ലവമാണെങ്കില്‍ അടുത്ത കാലത്ത് നമ്മള്‍ കണ്ട ഏറ്റവും അതിശയോക്തി കലര്‍ന്നതും യുക്തിസഹമല്ലാത്തതുമായ കാര്യമാണത്. നിങ്ങള്‍ക്ക് ജനലോക്പാല്‍ ബില്ലിനെക്കുറിച്ച് ഇപ്പോള്‍ എന്ത് ചോദ്യങ്ങളുണ്ടായാലും കിട്ടിയേക്കാവുന്ന ഉത്തരങ്ങള്‍ ഇവയാണ്. ഇതില്‍ നിന്ന് യോജിച്ചത് തിരഞെടുക്കാം. (a) വന്ദേ മാതരം, (b) ഭാരത് മാതാ കീ ജയ്, (c) ഇന്ത്യ അണ്ണയാകുന്നു, അണ്ണ ഇന്ത്യയാകുന്നു, (d) ജയ് ഹിന്ദ്.

വ്യത്യസ്തമായ കാരണങ്ങളും വഴികളുമാണെങ്കിലും മാവോയിസ്റ്റുകള്‍ക്കും ജനലോക്പാല്‍ ബില്ലിനെ പിന്തുണക്കുന്നവര്‍ക്കും പൊതുവായി ഒരു സാമ്യമുണ്ട് എന്ന് നിങ്ങള്‍ക്ക് പറയാന്‍ സാധിക്കും-ഇന്ത്യന്‍ ഭരണകൂടത്തെ അധികാരത്തില്‍ നിന്ന് മറിച്ചിടുക എന്ന ലക്ഷ്യമാണത്. ദരിദ്രരില്‍ ദരിദ്രരുടെ സൈന്യത്തെ ഉപയോഗിച്ച്, അതില്‍ തന്നെ ഭൂരിഭാഗവും ആദിവാസികളാണ്, സായുധ സമരത്തിലൂടെ താഴെ നിന്ന് മുകളിലേക്ക് ഉയരുകയാണ് ഒരു കൂട്ടര്‍. മറ്റൊരു കൂട്ടര്‍ രക്തരഹിതമായ ഗാന്ധിയന്‍ പൊടിക്കൈകളുള്ള തുളസി പോലെ പുതിയ ഒരു പുണ്യവാളനാല്‍ നയിക്കപ്പെടുന്ന സമൂഹത്തിലെ മുകള്‍ തട്ടിലുള്ളവര്‍. (പക്ഷേ ഈ രണ്ടാമത്തെ കൂട്ടര്‍ക്ക് ഒരു വ്യത്യാസമുണ്ട്, അതിനെ കീഴ്‌പ്പെടുത്താന്‍ വേണ്ടി എല്ലാം ചെയ്ത് കൊടുത്തു കൊണ്ട് ഈ കൂട്ടരുമായി ഗവണ്‍മെന്റ് സഹകരിക്കുന്നു എന്നതാണത്.)

ഏപ്രിലില്‍ അണ്ണാ ഹസാരെ ആദ്യം നിരാഹാരം ആരംഭിച്ചപ്പോള്‍ സ്വന്തം വിശ്വാസ്യതയെ തകര്‍ത്ത് കളഞ്ഞ വലിയ അഴിമതി കുംഭകോണങ്ങളാല്‍ വലയുകയായിരുന്നു സര്‍ക്കാര്‍. സമരം തുടങ്ങാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഭരണത്തിന്റെ വിശ്വാസം തകര്‍ത്ത അഴിമതിക്കഥകളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടി ‘സിവില്‍ സൊസൈറ്റി’ എന്ന് അറിയപ്പെടുന്ന അണ്ണായുടെ ടീം (ഇത് അവര്‍ സ്വയം ചാര്‍ത്തിയ ബ്രാന്‍ഡ് നാമമാണ്.) പുതിയ അഴിമതി വിരുദ്ധ ബില്ല് രൂപികരിക്കുന്ന ജോയിന്റ് ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ ഭാഗമാകാന്‍ വേണ്ടി ക്ഷണിക്കപ്പെടുകയുണ്ടായി. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സംയുക്ത സമിതിയുടെ ചര്‍ച്ചകളില്‍ നിന്ന്് ഉരുത്തിരിഞ്ഞ ബില്ലിന് രൂപം നല്‍കുക എന്ന ദൗത്യം ഉപേക്ഷിച്ച് സര്‍ക്കാര്‍ രൂപം നല്‍കിയ കരട് പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെയ്ക്കുകയാണുണ്ടായത്. ഗൗരവമില്ലാത്ത കരടാണിതെിന്ന് ആക്ഷേപം ഉയരുകയും ചെയ്തു.

അദ്ദേഹം ഒരു ഗാന്ധിയനാണെങ്കിലും അദ്ദേഹത്തിന്റെ ആവിശ്യങ്ങള്‍ ഗാന്ധിയന്റേതല്ല. അധികാര വികേന്ദ്രീകരണത്തെ ക്കുറിച്ചുള്ള ഗാന്ധിജിയുടെ ചിന്താഗതിക്കെതിരാണ് കര്‍ക്കശമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള ലോക്പാല്‍ ബില്‍.

പിന്നെ ഓഗസ്റ്റ് 16ന് ‘മരണം വരെ’യുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ നിരാഹാരം തുടങ്ങുന്നതിന് മുന്‍പ്, എന്തെങ്കിലും നിയമ ലംഘനം നടത്തുന്നതിന് മുന്‍പ് ഹസാരെയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജനലോക്പാല്‍ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള സമരം അതോടെ പ്രതിഷേധിക്കാനുള്ള അവകാശത്തിന് വേണ്ടിയും ജനാധിപത്യത്തിന് വേണ്ടിയുമുള്ള സമരമായി മാറി. മൂന്നു ദിവസം ജനക്കൂട്ടവും ടിവി ചാനലുകളുടെ വാനുകളും തിഹാര്‍ ജയിലിനു പുറത്തു തമ്പടിച്ചു. ഹസാരെയുടെ വിഡിയോ സന്ദേ

ശങ്ങള്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്യാന്‍ അദ്ദേഹത്തിന്റെ സംഘാംഗങ്ങള്‍ അതീവസുരക്ഷയുള്ള ജയിലിനകത്തേക്കും പുറത്തേക്കും ഓടിക്കൊണ്ടിരുന്നു. പൊതു സ്ഥലത്ത് സത്യഗ്രഹം നടത്താനുള്ള അവകാശത്തിന് വേണ്ടി ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ വിസമ്മതിച്ച് അദ്ദേഹം തിഹാര്‍ ജയിലിലെ ആദരണീയനായ അതിഥിയായി നിരാഹാരം തുടങ്ങി. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിക്കുന്നു. മറ്റേതൊരാള്‍ക്കാണ് ഇത്രയും ലക്ഷ്വറി ലഭിക്കുക? ‘രണ്ടാം സ്വാതന്ത്ര്യ സമര’ത്തിന്റെ ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ അണ്ണാ മോചിതനായി. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 250 തൊഴിലാളികളും 15 ട്രക്കുകളും 6 മണ്ണു മാന്തി യന്ത്രങ്ങളും ചെളിക്കുണ്ടായ രാം ലീല ശുദ്ധിയാക്കിക്കൊടുത്തു.

അദ്ദേഹം ഒരു ഗാന്ധിയനാണെങ്കിലും അദ്ദേഹത്തിന്റെ ആവിശ്യങ്ങള്‍ ഗാന്ധിയന്റേതല്ല. അധികാര വികേന്ദ്രീകരണത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ ചിന്താഗതിക്കെതിരാണ് കര്‍ക്കശമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള ലോക്പാല്‍ ബില്‍. പതിനായിരക്കണക്കിന് ഉദ്യോഗസ്ഥരടങ്ങുന്ന വമ്പന്‍ ബ്യൂറോക്രസിയെ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ഏതാനും പേര്‍ നിയന്ത്രിക്കുന്ന അതിശക്തമായ അഴിമതിവിരുദ്ധ നിയമമാണത്. പ്രധാനമന്ത്രി മുതല്‍ ഏറ്റവും താഴെക്കിടയിലുള്ള ഉദ്യോഗസ്ഥന്‍ വരെ ഉള്‍പ്പെട്ട വലിയ ഒരു ജനാധിപത്യ വ്യവസ്ഥയെ ഒന്നടങ്കം നിയന്ത്രിക്കാനുള്ള വ്യവസ്ഥയുണ്ടിതില്‍. അന്വേഷണത്തിനും മേല്‍നോട്ടത്തിനും വിചാരണ ചെയ്യാനുമുള്ള അധികാരങ്ങള്‍ ലോക്പാലിനുണ്ട്. സ്വന്തമായി ജയിലുകളില്ല എന്ന കാര്യം ഒഴിച്ചു നിര്‍ത്തിയാല്‍ തികച്ചും സ്വതന്ത്രമായ ഒരു സംവിധാനമായിട്ടാകും ഇത് പ്രവര്‍ത്തിക്കുക.

അടുത്ത പേജില്‍ തുടരുന്നു

Advertisement