3822072569_d47c8e8569_mഇറ്റാനഗര്‍ : അരുണാചല്‍പ്രദേശില്‍ ഏ­ഴാമ­ത്തെ മു­ഖ്യ­മ­ന്ത്രി­യായി കോണ്‍ഗ്രസ് നേതാവ് ദോര്‍ജി ഖണ്ഡു അധികാരമേറ്റു. അമ്പത്തിനാലുകാരനായ ഖണ്ഡു തുടര്‍ച്ചയായി രണ്ടാം തവണയാണ് അരുണാചല്‍ മുഖ്യമന്ത്രിയാകു­ന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് ദോര്‍ജി തിരഞ്ഞെടുക്കപ്പെട്ടത്.

അരുണാചല്‍പ്രദേശില്‍ 60 അംഗ നിയമസഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസ് ജയിച്ചത്. 42 സീറ്റുകള്‍ കോണ്‍ഗ്രസ്സിനു ലഭിച്ചു. അഞ്ച് സീറ്റുകളു­ള്ള എന്‍ സി പി സര്‍ക്കാരിനെ പുറത്തുനിന്ന് പിന്താങ്ങും.