ഈറ്റാനഗര്‍: നേതൃസ്ഥാനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ജാര്‍ബോം ഗാംലിന്‍ രാജിവെച്ചു. രാജിക്കത്ത് എ.ഐ.സി.സി നേതൃത്വത്തിന് അയച്ചു കൊടുത്തു. ഹൈക്കാന്റ് ആവശ്യപ്പെട്ടതനുസരിച്ചാണ് ഗാംലിന്‍ രാജിവെച്ചത്.

ജാര്‍ബോം ഗാംലിന്‍ സ്വജനപക്ഷപാതം കാണിക്കുകയാണെന്ന് ആരോപിച്ച് ഒരു വിഭാഗം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് പരാതി നല്‍കിയിരുന്നു. അടുത്ത മുഖ്യമന്ത്രിയായി അരുണാചല്‍ ഡി.സി.സി പ്രസിഡന്റ് നബാം തുകിക്ക് പിന്തുണ പ്രഖ്യാപിച്ച് 24 എം.എല്‍.എമാര്‍ രംഗത്തു വന്നിട്ടുണ്ട്.

Subscribe Us:

കടുത്ത രാഷ്ട്രീയ പ്രതിസന്ധി നിലനിന്നിരുന്ന അരുണാചല്‍ പ്രദേശില്‍ മന്ത്രി യൗവാ മെയിനിനെ ആയുധമേന്തിയ ഒരു സംഘം തട്ടിക്കൊണ്ടുപോയി ഏതാനും മണിക്കൂര്‍ ബന്ദിയാക്കി വെച്ചത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. മുഖ്യമന്ത്രിയാണ് റാഞ്ചലിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

Malayalam News