അരുണ്‍ സ്വാഹിനി റാന്‍ബാക്സിയുടെ പുതിയ എം ഡി
ഡൂള്‍ന്യൂസ് ഡെസ്ക്
Friday, 20th August 2010, 4:20 pm
ന്യൂദല്‍ഹി: അരുണ്‍ സ്വാഹ്നിയെ റാന്‍ബാക്സി ലാബോറട്ടറീസിന്റെ പതിയ എം ഡിയായി തിരഞ്ഞെടുത്തു. മുന്‍ എം ഡി അരുണ്‍ സോത്തിയുടെ പിന്‍ഗാമിയായാണ് സാഹ്നി അധികാരമേറ്റെടുത്തിരിക്കുന്നത്. മൂന്നുവര്‍ഷത്തേക്കാണ് നിയമനം.
റാന്‍ബാക്സിയുടെ ഗ്ലോബല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രസിഡന്റായിരുന്നു സ്വാഹ്നി. മാക്സ് ജി ബി, ഹിന്ദുസ്ഥാന്‍ സിബ, ബേയര്‍ ഇന്ത്യ തുടങ്ങി നിരവധി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ സീനിയര്‍ മാനേജര്‍ പദവി വഹിച്ചയാളാണ് സ്വാഹ്നി.
