നീരാ റാഡിയയെക്കുറിച്ചുള്ള വിവാദങ്ങളോട് അരുണ്‍ ഷൂരി പ്രതികരിക്കുന്നു

‘2009 ലെ ബജറ്റ് ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കേണ്ടത് താനായിരുന്നു. ഇതിനായി ഒരാഴ്ച്ച താന്‍ പഠനങ്ങള്‍ നടത്തി. എന്നാല്‍ വെങ്കയ്യ നായിഡുവാണ് ബജറ്റ് ചര്‍ച്ച അവതരിപ്പിക്കുന്നതെന്ന് ബി ജെ പി നേതൃത്വം വ്യക്തമാക്കി. ബജറ്റ് ചര്‍ച്ചയില്‍ മുകേഷ് അംബാനിക്ക് എതിരായിട്ടുള്ള നിലപാടാണ് ഞാന്‍ സ്വീകരിച്ചിരുന്നത്. ഇതാണോ തന്നെ മാറ്റാനുള്ള കാരണം എന്നറിയില്ല’

‘റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയ്ക്കുവേണ്ടി തന്നെ ഒഴിവാക്കി ബി.ജെ.പി മുന്‍ പ്രസിഡന്റ് നായിഡുവിനെക്കൊണ്ട് പ്രസംഗിപ്പിക്കുകയായിരുന്നു. ബജറ്റ് ചര്‍ച്ചക്കുമുന്‍പ് നടന്ന പാര്‍ട്ടി യോഗത്തില്‍ അംബാനിക്ക് അനുകൂലമായ ഈ നിര്‍ദേശത്തെ താന്‍ എതിര്‍ത്തിരുന്നു. ഇതുകൊണ്ടാണ് ബജറ്റ് ചര്‍ച്ചയില്‍ നിന്നും തന്നെ ഒഴിവാക്കിയത്’