എഡിറ്റര്‍
എഡിറ്റര്‍
പി ജെ കുര്യനെതിരെ ആരോപണമുന്നയിക്കാന്‍ ബിജെപിയ്ക്ക് മടി
എഡിറ്റര്‍
Sunday 3rd February 2013 4:13pm

ന്യൂദല്‍ഹി:കുര്യനുവേണ്ടി സുപ്രിംകോടതിയില്‍ ഹാജരായത് അരുണ്‍ജെയ്റ്റിലിയായതിനാലാണ് ബിജെപി ഈ വിഷയത്തില്‍ ആരോപണമുന്നയിക്കാന്‍ മടിക്കുന്നതെന്ന് ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി.  ഈ അരുണ്‍ജയ്റ്റിലിയാണ്  കുര്യന്‍ ഉപാധ്യക്ഷസ്ഥാനത്തിരിക്കുന്ന രാജ്യസഭയുടെ പ്രതിപക്ഷനേതാവെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

ദല്‍ഹിയില്‍ ഒരു വാര്‍ത്താചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഈ കേസിന്റെ പശ്ചാത്തലം താന്‍ പഠിച്ചിരുന്നു.

സൂര്യനെല്ലി കേസില്‍ പുനരാമ്പേഷണം സാധ്യമാണ്. കാരണം മൂന്ന് സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടത്. ഈ വിധി സുപ്രിംകോടതി റദ്ദാക്കിയ സാഹചര്യത്തില്‍ സാക്ഷിമൊഴികള്‍ ഇനി നിലനില്‍ക്കുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. കൂടാതെ ഗുജറാത്തില്‍ മായാകോട്‌നാനി ശിക്ഷിക്കപ്പെട്ടപോലെയുള്ള നിരവധി കേസുകളില്‍ സാക്ഷികളെ വിശ്വസിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.

ഈ സമാനസാധ്യത സൂര്യനെല്ലി കേസിനുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യസഭയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ച് ചര്‍ച്ച നടക്കുന്ന സാഹചര്യത്തില്‍ പി ജെ കുര്യനെ പോലെയൊരാള്‍ എങ്ങിനെ അധ്യക്ഷസ്ഥാനം വഹിക്കുമെന്നും ഇത് എന്‍ഡിഎ യ്ക്ക നാണക്കേടാണ്, സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും കുര്യന്‍ സോണിയാഗാന്ധിയ്ക്ക് വേണ്ടപ്പെട്ടയാളാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു.

Advertisement