എഡിറ്റര്‍
എഡിറ്റര്‍
മന്‍മോഹന്‍ സിങ്ങിനോട് അരുണ്‍ ജെയ്റ്റ്‌ലിയുടെ 5 ചോദ്യങ്ങള്‍
എഡിറ്റര്‍
Friday 3rd January 2014 12:22pm

arun-jaitley

ന്യൂദല്‍ഹി: ##മന്‍മോഹന്‍ സിങ്ങിന്റെ വാര്‍ത്താ സമ്മേളനം ഇന്ന് നടക്കാനരിക്കെ പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി ##ബി.ജെ.പി അംഗം അരുണ്‍ ജെയ്റ്റ്‌ലി ഇന്നലെ രംഗത്ത് വന്നു. മന്‍മോഹന്‍ സിങ്ങിന്റെ ഭരണത്തെക്കുറിച്ച് അദ്ദേഹത്തിന്റെ തന്നെ അഭിപ്രായമാണ് ജെയ്റ്റിലി ചോദിച്ചത്.

അഴിമതിയും അക്രമങ്ങളും തടയുന്നതില്‍ പരാജയപ്പെട്ട മന്‍മോഹന്‍ സിങ്ങിന്റെ ഭരണകാലത്തെ ചരിത്രം ഏതു വിധമാണ് രേഖപ്പെടുത്തുകയെന്നകാര്യത്തിലുള്ള അഭിപ്രായമാണ് അരുണ്‍ ജെയ്റ്റിലി ആദ്യം ഉന്നയിക്കുന്ന ചോദ്യം.

നരസിംഹ റാവുവിന്റെ ഭരണകാലത്ത് ധനകാര്യ മന്ത്രിയായപ്പോഴുള്ള സംതൃപ്തി സിങ്ങിന് പ്രധാനമന്ത്രിയായപ്പോള്‍ ലഭിച്ചോയെന്നും അരുണ്‍ ജെയ്റ്റിലി ചോദിക്കുന്നു.

അഴിമതി നിറഞ്ഞ ഭരണത്തിനിടയില്‍ താന്‍ നിരപരാധിയെന്ന് തെളിയിക്കേണ്ടിയിരുന്ന പല സന്ദര്‍ഭങ്ങളിലും അതിന് തുനിയാത്തതെന്തെയെന്നും ജെയ്റ്റിലി മന്‍മോഹന്‍ സിങ്ങിനോട് ചോദിക്കുന്നു.

പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായിട്ടും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരാനുണ്ടായ കാരണവും ആരായുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളായ സി.ബി.ഐ, സി.വി.സി, ജെ.പി.സി, സിവില്‍ സര്‍വ്വീസ് എന്നിവ മന്‍മോഹന്‍ സിങ്ങിന്റെ ഭരണ കാലത്ത് ദുരുപയോഗം ചെയ്തത് സംബന്ധിച്ചും ജെയ്റ്റിലി ചോദ്യമുന്നയിക്കുന്നുണ്ട്.

അരുണ്‍ ജെയ്റ്റിലി തന്റെ ഫേസ്ബുക്ക് പേജിലാണ് മന്‍മോഹന്‍ സിങ്ങിനോടുള്ള ചോദ്യങ്ങള്‍ ചോദിച്ചത്. പ്രധാനമന്ത്രിയായതിന് ശേഷം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി ഒരു വാര്‍ത്താ സമ്മേളനം നടത്തുന്നത്.

Advertisement