Categories

കോണ്‍ഗ്രസ് വിശ്വാസവോട്ട് തേടിയത് പണം നല്‍കി: ജെയ്റ്റ്‌ലി

‘ വിശ്വാസവോട്ടിനായി കോണ്‍ഗ്രസ് കോഴ നല്‍കിയെന്ന കാര്യം തുടക്കം മുതല്‍ക്കേ ഞങ്ങള്‍ ആരോപിക്കുന്നുണ്ട്. ഹിന്ദു പുറത്തുവിട്ട വിക്കിലീക്‌സ് രേഖകള്‍ അതാണ് കാണിക്കുന്നത്. എം.പിമാര്‍ക്ക് വന്‍തോതില്‍ പണം നല്‍കിയിട്ടുണ്ട്. പണം നല്‍കുന്നത് ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ആ പണം നല്‍കിയാണ് വിശ്വാസവോട്ട് നേടിയത്.’

‘ അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാറാണിത്. കോണ്‍ഗ്രസ് പാര്‍ട്ടി എം.പിമാര്‍ക്ക് കോഴനല്‍കിയെന്ന് വ്യക്തമാക്കിയിട്ടുള്ളത് രാഷ്ട്രീയക്കാരല്ല. അമേരിക്കന്‍ എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ്. എന്നിട്ടും കോണ്‍ഗ്രസിനെ ന്യായീകരിക്കാനാണ് പ്രണബ് മുഖര്‍ജിയുടെ ശ്രമം. ‘

‘ ഇതില്‍ പ്രതിസ്ഥാനത്തുള്ളത് കേന്ദ്രസര്‍ക്കാറാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ളതാണ് കേന്ദ്രമന്ത്രിസഭ. പ്രധാനമന്ത്രി ഇതിന് വിശദീകരണം നല്‍കണം. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മറ്റിയെ നിയോഗിച്ചിരുന്നു. എന്നാല്‍ അതും വെറുതെയായി’

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.