ന്യൂദല്‍ഹി: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ ഇന്ധന വില വര്‍ധനവിനെ ന്യായീകരിച്ച് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും. രാജ്യത്തിന്റെ വികസനത്തിന് ധാരാളം പണം ആവശ്യമാണെന്നും അത് കണ്ടെത്താനുള്ള മാര്‍ഗ്ഗം നികുതിയാണെന്നുമായിരുന്നു ജയ്റ്റ്‌ലിയുടെ പ്രതികരണം.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധമയുര്‍ത്തുന്ന കോണ്‍ഗ്രസും ഇടതും ഭരിക്കുന്ന സംസ്ഥാനങ്ങളിലും നികുതി കുറയ്ക്കാന്‍ തയ്യാറാല്ല. കാരണം അവരുടേയും പ്രധാന വരുമാനം നികുതിയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യു.എസില്‍ വീശിയടിച്ച ഇര്‍മ കൊടുങ്കാറ്റും ഇന്ത്യയില്‍ ഇന്ധനവില കൂടാന്‍ കാരണമായെന്നും ധനമന്ത്രി പറയുന്നു.


Also Read: മാഗസിന് കത്രിക വെച്ച മാനേജുമന്റിനെതിരെ ‘പ്രതിഷേധ കളിക്കുടുക്ക’ വിതരണവുമായി നാദാപുരം ഗവണ്‍മെന്റ് കോളേജ് വിദ്യാര്‍ത്ഥികള്‍


നേരത്തെ ഇന്ധനവിലവര്‍ധനവ് കേന്ദ്ര സര്‍ക്കാര്‍ മനപ്പൂര്‍വ്വം ചെയ്യുന്നതാണെന്നും പട്ടിണി കിടക്കുന്നവര്‍ വാഹനമുള്ളവരല്ലെന്നുമായിരുന്നു കണ്ണന്താനം പറഞ്ഞിരുന്നു.

ഈ പണം ശേഖരിക്കുന്നത് പാവങ്ങള്‍ക്ക് ശൗചാലയം നിര്‍മ്മിക്കാനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ജെയ്റ്റ്‌ലിയുടെ പ്രസ്താവന.