എഡിറ്റര്‍
എഡിറ്റര്‍
ശിവസേന കോര്‍പ്പറേറ്ററുടെ മരണം: അരുണ്‍ ഗൗലിയ്ക്ക് ജീവപര്യന്തം
എഡിറ്റര്‍
Friday 31st August 2012 12:56pm

മുംബൈ: ശിവസേന മുന്‍ കോര്‍പ്പറേറ്റര്‍ കാംലാകര്‍ ജാംസന്‍ഡേകര്‍ കൊല്ലപ്പെട്ട കേസില്‍ മുന്‍ അധോലോക രാജാവും ഇപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തകനുമായ അരുണ്‍ ഗൗലിയ്ക്ക് ജീവപര്യന്തം. പ്രത്യേക എം.സി.ഒ.സി.എ കോടതിയുടേതാണ് വിധി.

30 ലക്ഷം രൂപ പ്രതിഫലം വാങ്ങി കാംലാകറിനെ കൊന്നുവെന്നതായിരുന്നു ഗൗലിയ്‌ക്കെതിരെയുണ്ടായിരുന്ന ആരോപണം.

Ads By Google

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസില്‍ വാദം പൂര്‍ത്തിയായത്. കേസില്‍ ഗൗലിയും മറ്റ് 11 പേരും കുറ്റക്കാരാണെന്ന് വെള്ളിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. മൂന്ന് പേരെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. കുറ്റക്കാരിലൊരാളായ സദാശിവ് സര്‍വ് കഴിഞ്ഞ ജൂലൈയില്‍ മരിച്ചിരുന്നു.

സബര്‍ബന്‍ ഘട്‌കോപാറിലെ വീട്ടിലാണ് കാംലാകറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് 2008 മെയ് 21ന് അറസ്റ്റിലായ ഗൗലി അതിനുശേഷം കസ്റ്റഡിയിലായിരുന്നു.

Advertisement