എഡിറ്റര്‍
എഡിറ്റര്‍
ദി ഹിന്ദുവിന്റെ ‘ചുവടുമാറ്റം’?
എഡിറ്റര്‍
Wednesday 6th November 2013 5:30pm

പ്രധാനമന്ത്രിക്കെതിരെ ഒന്നിലേറെ തവണ വിരല്‍ ചൂണ്ടുന്ന 2 ജി കേസ്, റിലയന്‍സ് പോലുള്ള കോര്‍പ്പറേറ്റുകള്‍ക്കെതിരെയുള്ള വാര്‍ത്ത, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയ്‌ക്കെതിരെയുള്ള റിപ്പോര്‍ട്ടുകള്‍ എന്നിവ യാതൊരു മടിയോ ഭയമോ പതര്‍ച്ചയോ കൂടാതെ ഹിന്ദു പത്രം വരദരാജന്റെ നേതൃത്വത്തില്‍ നല്‍കിയിരുന്നു.


the-hindu

ഡെസ്‌ക്

ദി  ഹിന്ദു ദിനപത്രത്തില്‍ അടുത്തിടെയുണ്ടായ ചില മാറ്റങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. എഡിറ്റര്‍ സ്ഥാനത്ത് നിന്ന് സിദ്ധാര്‍ത്ഥ് വരദരാജന്‍ പിന്‍വാങ്ങിയതും കസ്തൂരി ആന്റ് സണ്‍സ് കുടുംബത്തിലേക്ക് പത്രത്തിന്റെ നിയന്ത്രണം പൂര്‍ണമായും മാറിയതും അത്ര ചെറുതായി കാണേണ്ട കാര്യമല്ല. കസ്തൂരി ആന്റ് സണ്‍സിന്റെ ഉടമസ്ഥതയിലാണ് പത്രമെങ്കിലും പൂര്‍ണമായും കുടുംബത്തിന്റെ നിയന്ത്രണത്തിലേക്ക് ദ ഹിന്ദു പത്രം മാറിയത് അത്ര സ്വാഭാവികമല്ല.

ഹിന്ദു പത്രത്തിലെ ജീവനക്കാര്‍ നീണ്ട പോരാട്ടങ്ങളിലൂടെ ചോദിച്ചുവാങ്ങിയ ‘ക്ഷേമരാഷ്ട്ര’ അവകാശങ്ങള്‍ 2011 ല്‍ കമ്പനിയുടെ സി.ഇ.ഒ ആയി അരുണ്‍ ആനന്ദ് വരുന്നത് വരെ അനുഭവിച്ചിരുന്നു.

തുടര്‍ന്ന് പ്രൊഫഷണലിസത്തിന്റെ ഭാഗമായി സി.ഇ.ഒ വരുത്തിയ പരിഷ്‌കരണങ്ങളില്‍ അസംതൃപ്തരായി നിരവധി പേര്‍ ജോലി ഉപേക്ഷിച്ച് പോയിരുന്നു. എങ്കിലും വരദരാജന്റെ നേതൃത്വത്തിലുള്ള എഡിറ്റോറിയല്‍ ബോര്‍ഡില്‍ തൊഴിലാളികളും വായനക്കാരും തൃപ്തരായിരുന്നു.

അന്വേഷണാത്മക പത്രപ്രവര്‍ത്തനം മുതല്‍ പത്രത്തിന്റെ ഡിസൈനിലും ലേ ഔട്ടിലുമുണ്ടായ മാറ്റങ്ങള്‍ വരെ വായനക്കാര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. മറ്റ് പത്രങ്ങള്‍ക്ക് വെല്ലുവിളിയായി ഹിന്ദു വളര്‍ന്നതും മികച്ച സ്‌റ്റോറികള്‍ വന്നതും ഈ കാലയളവില്‍ തന്നെയാണ്.

പ്രധാനമന്ത്രിക്കെതിരെ ഒന്നിലേറെ തവണ വിരല്‍ ചൂണ്ടുന്ന 2 ജി കേസ്, റിലയന്‍സ് പോലുള്ള കോര്‍പ്പറേറ്റുകള്‍ക്കെതിരെയുള്ള വാര്‍ത്ത, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയ്‌ക്കെതിരെയുള്ള റിപ്പോര്‍ട്ടുകള്‍ എന്നിവ യാതൊരു മടിയോ ഭയമോ പതര്‍ച്ചയോ കൂടാതെ ഹിന്ദു പത്രം വരദരാജന്റെ നേതൃത്വത്തില്‍ നല്‍കിയിരുന്നു.

അടുത്ത പ്രധാനമന്ത്രിയായി വാഴ്ത്തിക്കൊണ്ടുവരുന്ന നരേന്ദ്ര മോഡിക്കെതിരെ വാര്‍ത്തകളും എഡിറ്റോറിയല്‍ അടക്കം ലേഖനങ്ങളും നിരീക്ഷണങ്ങളും നല്‍കിയത് ഹിന്ദുവായിരുന്നു.

കൂടാതെ വര്‍ഗീയതയ്‌ക്കെതിരേയും ഇപ്പോള്‍ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയായി വാഴ്ത്തിക്കൊണ്ടുവരുന്ന നരേന്ദ്ര മോഡിക്കെതിരെ വാര്‍ത്തകളും എഡിറ്റോറിയല്‍ അടക്കം ലേഖനങ്ങളും നിരീക്ഷണങ്ങളും നല്‍കിയത് ഹിന്ദുവായിരുന്നു.

മോഡിയെ മറ്റ് മുഖ്യധാര മാധ്യമങ്ങള്‍ വര്‍ഗീയ പ്രതിച്ഛായയില്‍ നിന്ന് പതുക്കെ മാറ്റിക്കൊണ്ടിരിക്കുന്ന സമയത്താണ് ഹിന്ദു മോഡിയുടെ പൈശാചിക നടപടികള്‍ തുറന്ന് കാണിച്ചുകൊണ്ട് ശക്തമായ നിലപാടെടുത്തത്.

ഏത് പ്രതിരോധത്തേയും നേരിടാന്‍ കരുത്തുള്ള നേതാവാണ് തങ്ങളുടേതെന്ന് വിശ്വസിച്ചിരുന്നവരേയും നല്ല വായനക്കാരെ കാണാത്ത ഹിന്ദുത്വ ആരാധകരുടേയും മനസ്സില്‍ ഒരേ പോലെ ആശങ്ക വിതച്ച വാര്‍ത്തകളായിരുന്നു അന്ന് ഹിന്ദുവില്‍ വന്നിരുന്നത്. ഇത്തരക്കാരെ ഇപ്പോള്‍ കാണുന്നത് സോഷ്യല്‍ മീഡിയകളിലാണ്. ഇവര്‍ തങ്ങളുടെ പരമോന്നത നേതാവിനെതിരെയുള്ള വാര്‍ത്തകള്‍ കണ്ടെത്തി സ്‌കാന്‍ ചെയ്ത് അത് ചെയ്തവര്‍ക്കെതിരെ ആക്രോശിക്കുന്നു.

അവരുടെ ചോദ്യമിതായിരുന്നു ‘ഹിന്ദു’ എന്ന് പേരുള്ള ഒരു പത്രം എങ്ങനെ ഹിന്ദുത്വത്തിനെതിരെ വാര്‍ത്തകള്‍ കൊടുക്കുന്നു? നരച്ച താടിയും മീശയുമുള്ളയാളിന്റെ ചിത്രം എവിടെ കണ്ടാലും അതിന് പുറകേ പോകുന്ന ആരാധകവൃന്ദത്തിന്റെ ഈ വിഢിത്തം നമുക്കങ്ങ് ക്ഷമിക്കാം.

ദി ഹിന്ദു പത്രത്തിന്റെ നേതൃത്വത്തിലുണ്ടായ മാറ്റം വര്‍ഗീയതയ്‌ക്കെതിരെയും അതിന്റെ നേതാവിനെതിരെയുമുള്ള ഇത്തരം വാര്‍ത്തകള്‍ക്ക് സംഭവിച്ച മാറ്റം തന്നെയാണെന്ന് അനുമാനിക്കാം. സിദ്ധാര്‍ത്ഥ് വരദരാജനെതിരെ സോഷ്യല്‍ മീഡിയകളില്‍ നടന്ന പ്രചരണങ്ങളും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതുണ്ട്.

അദ്ദേഹത്തെ മാവോയിസ്റ്റായും അമേരിക്കന്‍ പൗരത്വമുള്ളതിനാല്‍ വിദേശിയായും ചിത്രീകരിച്ചായിരുന്നു ആക്രമണം. (അമേരിക്കയില്‍ വിവിധ സര്‍വകലാശാലകളില്‍ ഏറെ വര്‍ഷം അധ്യാപകനായി ജോലി ചെയ്തിരുന്നു വരദരാജന്‍)

വിദേശ പൗരത്വമുള്ളയാള്‍ക്ക് ഇന്ത്യന്‍ പത്രത്തിന്റെ എഡിറ്ററായി സേവനമനുഷ്ഠിക്കാന്‍ സാധിക്കില്ലെന്ന് കാണിച്ച് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച പൊതു താത്പര്യ ഹരജിയെ ഇക്കൂട്ടര്‍ വാനോളം പുകഴ്ത്തി. വരദരാജന്‍ ട്വിറ്ററിലൂടെ നടത്തിയ നാടകീയമായ വിരമിക്കല്‍ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പേ വരദരാജന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടതായി സ്വാമി ട്വീറ്റ് ചെയ്തിരുന്നു എന്നതും ശ്രദ്ധേയമാണ്.

പത്രമാധ്യമങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതിരുന്ന സ്വാമിയുടെ  വൃത്തികെട്ട പബ്ലിസിറ്റി സ്റ്റണ്ടിന് വേണ്ടി  കാട്ടിക്കൂട്ടിയ വിക്രിയകള്‍ മാത്രമായിരുന്നു ഇതെന്ന് വിശ്വസിക്കാമോ? ഇക്കാര്യങ്ങള്‍ വരദരാജന്‍ തന്നെ ഒരു അഭിമുഖത്തില്‍ പറയുന്നുണ്ട്.

 
അടുത്ത പേജില്‍ തുടരുന്നു

Advertisement