എഡിറ്റര്‍
എഡിറ്റര്‍
മലയാളിഹൗസ് തകര്‍ക്കുന്ന സ്വപ്നഗോപുരങ്ങള്‍
എഡിറ്റര്‍
Friday 28th June 2013 12:25pm

   മൊബൈല്‍ ഫോണും ടെലിവിഷനും ഇന്റര്‍നെറ്റും എന്തിന് സമയമറിയാന്‍ ക്ലോക്കുപോലുമില്ലാതെ 100 ദിവസങ്ങള്‍ ഓടികൊണ്ടിരിക്കുന്ന ലോകത്തില്‍ നിന്നും മാറി ജീവിക്കുക എന്ന വെല്ലുവിളിയാണ് മലയാളിഹൗസ് മുന്നോട്ട് വക്കുന്നതെന്നാണ് ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ 10 പേര്‍ ഒരുമിച്ചു കൂടുമ്പോള്‍ പരദൂഷണമല്ലാതെ മറ്റൊന്നും സംഭവിക്കുകയില്ലെന്ന് മലയാളിഹൗസ് സസന്തോഷം സ്ഥാപിക്കുന്നു.


malayali-house


എസ്സേയ്‌സ്‌ / ഹൈറുന്നീസ


hyrunneesa-Pതൊട്ടതിനും പിടിച്ചതിനുമൊക്കെ ‘മഹത്തായ’ പാരമ്പര്യവും, സംസ്‌കാരവും പറഞ്ഞ് അഭിമാനം കൊള്ളുന്ന മലയാളിയുടെ കപടതയ്ക്ക് മാറ്റുകൂട്ടുകയാണ് മലയാളിഹൗസ് എന്ന റിയാലിറ്റി ഷോ.

മൊബൈല്‍ ഫോണും ടെലിവിഷനും ഇന്റര്‍നെറ്റും എന്തിന് സമയമറിയാന്‍ ക്ലോക്കുപോലുമില്ലാതെ 100 ദിവസങ്ങള്‍ ഓടികൊണ്ടിരിക്കുന്ന ലോകത്തില്‍ നിന്നും മാറി ജീവിക്കുക എന്ന വെല്ലുവിളിയാണ് മലയാളിഹൗസ് മുന്നോട്ട് വക്കുന്നതെന്നാണ് ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ 10 പേര്‍ ഒരുമിച്ചു കൂടുമ്പോള്‍ പരദൂഷണമല്ലാതെ മറ്റൊന്നും സംഭവിക്കുകയില്ലെന്ന് മലയാളിഹൗസ് സസന്തോഷം സ്ഥാപിക്കുന്നു.

Ads By Google

എന്തുതന്നെയായാലും മലയാളിഹൗസ് ഉയര്‍ത്തിയ ചര്‍ച്ചകള്‍ ഏറെ ഗൗരവമുള്ളതും ഗഹനവുമാണ്. ഭൂരിഭാഗം വരുന്ന സാധാരണ പ്രേക്ഷകര്‍ക്കിടയില്‍ പ്രധാനമായും മലയാളിഹൗസ് രണ്ടഭിപ്രായങ്ങള്‍ മാത്രമേ സൃഷ്ടിച്ചുള്ളൂ.

ഒന്ന് ഇത് ‘സംസ്‌കാര’ത്തെ ചോദ്യം ചെയ്യുന്നുവെന്നും, മറ്റൊന്ന് ഇല്ലെന്നും. വലിയ കഴമ്പൊന്നുമില്ലാത്ത ഈ രണ്ട് വാദങ്ങള്‍ക്കപ്പുറം മലയാളിഹൗസ് മലയാളികളുടെ ഒളിഞ്ഞുനോട്ട മനോഭാവത്തേയും, യാഥാസ്ഥിതിക ബോധത്തേയും, സ്ത്രീകളോടുള്ള പരമ്പരാഗത കാഴ്ച്ചപ്പാടിനേയുമെല്ലാം മാര്‍ക്കറ്റ് ചെയ്യുന്നുവെന്ന് ന്യൂനപക്ഷാഭിപ്രായവും ചൂടുപിടിച്ചുവരുന്നു.

ജനാധിപത്യവ്യവസ്ഥിതിയില്‍ എല്ലാവര്‍ക്കുമൊരിത്തിരിയിടമുണ്ട് എന്നതുകൊണ്ടു തന്നെ മലയാളിഹൗസ് പോലുള്ള പരിപാടികള്‍ നിരോധിക്കണമെന്ന് പറയവയ്യ. മറിച്ച് അതുയര്‍ത്തുന്ന മാരകമായ സാമൂഹിക പ്രശ്‌നങ്ങളെ ധീരമായി വിമര്‍ശിയ്ക്കുകയാണ് വേണ്ടത്.

sneha‘സംസ്‌കാര’ത്തെ ഹനിയ്ക്കുന്നു, ഇല്ല  എന്നു തുടങ്ങുന്ന തര്‍ക്കങ്ങള്‍ കപടചിന്താഗതികളുള്ള ഒരു വലിയവിഭാഗത്തിനിടയില്‍ നിന്നാണ് ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്.

മത്‌സരാത്ഥികളുപയോഗിക്കുന്ന വസ്ര്തങ്ങളുടെ നീളവും വീതിയുമാണ് ഇവര്‍ നേരിടുന്ന പ്രധാനപ്രശ്‌നം. കാണാനും കാണാതിരിക്കാനും വയ്യ എന്ന ‘മലയാളി’യുടെ സര്‍വ്വസാധാരണമായ ധര്‍മ്മസങ്കടമാണ് ഇത്.

എക്കാലവും ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് ഛര്‍ദ്ദില്‍ പരുവത്തിലായിരിക്കുന്നു ഈ വിഷയം. കാണാത്തതു കാണുമ്പോള്‍ ഒരുതവണകൂടി നോക്കുക എന്നത് മനുഷ്യസഹജമാണ്. എന്നാല്‍ ഇനി ഇങ്ങനെ കണ്ടുപോവരുത് (കാണാന്‍ കഴിഞ്ഞില്ലെങ്കിലോ..!) എന്ന ഭാവത്തില്‍ നോക്കികൊണ്ടേയിരിക്കുന്നത് കേരളീയരുള്‍പ്പെടെ വ്യവസ്ഥിതിയ്ക്കടിപ്പെട്ട എല്ലവരുടേയും സംസ്‌കാരമാണ്.

ഏതെങ്കിലുമൊരു വന്‍കരയില്‍ നടന്ന വിമാനാപകടത്തില്‍ മരിച്ചത് മലയാളി പൈലറ്റാണെന്ന് പറഞ്ഞ് നിര്‍വൃതി കൊള്ളുന്ന സ്വഭാവമാണ് ‘മലയാളി’യുടേത്. ജാതിയുടേയും നിറത്തിന്റേയും പേരില്‍ മനുഷ്യരെ മാറ്റിനിര്‍ത്തിയ ചരിത്രത്തില്‍ ‘മലയാളി’യുടേയും ചിത്രമുണ്ട്.

അതത് കാലങ്ങളില്‍ അതത് കാരണങ്ങള്‍കൊണ്ട് ഈ വിവേചനം ഇപ്പോഴുമിവിടെ നിലനിന്നുപോരുന്നുമുണ്ട്. പിന്നെയെങ്ങനെയാണ് ഏകീകൃതമായ ഒരു സംസ്‌കാരം മലയാളിയ്ക്കുണ്ടാവുക. അതുകൊണ്ടു തന്നെ ഇല്ലാത്ത ഒരു സാധനത്തിന് വല്ലതും സംഭവിക്കുമോ എന്ന ആശങ്ക അടിസ്ഥാനരഹിതമാണ്.
അടുത്ത പേജില്‍ തുടരുന്നു

Advertisement